ന്യൂദല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം മെറിറ്റിന് മുകളില്‍ ആധിപത്യം സ്ഥാപിയ്‌ക്കുകയാണെന്ന് സുപ്രീം കോടതി. ദേശീയ താല്‍പര്യം കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം എടുത്തുകളയണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
മെറിറ്റ് മാത്രമായിരിയ്‌ക്കണം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള അടിസ്ഥാനം. ഇത് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് 1988ല്‍ പുറപ്പെടുവിച്ച രണ്ട് കേസുകളിലെ വിധികള്‍ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി.പന്ത് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ആരോഗ്യസേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം അനിവാര്യമാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍.
മെഡിക്കല്‍ കോളേജുകളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്‌സുകളിലെ പ്രവേശന മാനദണ്ഡം ചോദ്യചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഹര്‍ജി നല്‍കിയത്.
അതേ സമയം രാഷ്‌ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശമുള്ളതിനാല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രവേശന നടപടികളില്‍ തല്‍ക്കാലം ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ പ്രവേശനം സംബന്ധിച്ച ഹര്‍ജി നവംബര്‍ നാലിന് സുപ്രീം കോടതി പരിഗണിയ്‌ക്കും.
ആന്ധ്രപ്രദേശിനും തെലങ്കാനയ്‌ക്കും നല്‍കിയിരിയ്‌ക്കുന്ന പോലുള്ള പ്രത്യേക പരിഗണനകള്‍ ഒഴിവാക്കേണ്ടതാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
















