ന്യൂദല്‍ഹി: ഭാരതവും ശ്രീലങ്കയും നടത്തുന്ന സംയുക്ത നാവികാഭ്യാസ പ്രകടനമായ ശ്രീലങ്ക-ഇന്ത്യ എക്‌സര്‍സൈസ്(സ്ലിനെക്‌സ്) ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ തുടക്കും. ഭാരത നാവിക കപ്പലുകളായ കോര, കൃപാണ്‍, സാവിത്രി എന്നിവ സംയുക്ത നാവിക അഭ്യാസത്തിനായി ട്രിങ്കോമാലിയില്‍ എത്തിയിടിടുണ്ട്.
കമാന്‍ഡര്‍ അശോക് റാവു, കമാന്‍ഡര്‍ എബ്രഹാം സാമുവല്‍, കമാന്‍ഡര്‍ പ്രശാന്ത് നേഗി എന്നിവരാണ് യഥാക്രമം കോര, കൃപാണ്‍, സാവിത്രി എന്നീ കപ്പലുകളെ നയിക്കുന്നത്. ശ്രീലങ്കന്‍ നാവികസേനയില്‍ നിന്ന് സയൂര, സമുദ്ര, സാഗര എന്നീ കപ്പലുകളും ആറു അതിവേഗ ആക്രമണ യാനങ്ങളും, രണ്ട് അതിവേഗ ഗണ്‍ ബോട്ടുകളും , ഒരു അതിവേഗ മിസൈല്‍ യാനവുമാണ് പങ്കെടുക്കുന്നത്.
















