പാട്‌ന: തന്ത്രവും മന്ത്രവുമാണോ അതോ ജനാധിപത്യമാണോ വേണ്ടെതെന്ന് ബിഹാറിലെ വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്നു നടക്കും.
ഏതെങ്കിലും ഒരു പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ മാത്രമുള്ളതല്ല ഈ തെരഞ്ഞെടുപ്പ്. ബിഹാറിന്റെ ഭാവി വികസനത്തിനുള്ളതാണ്, നരേന്ദ്ര മോദി പറഞ്ഞു.
വികസനത്തിന്റെ പാത വെട്ടിത്തെളിക്കാന്‍ തന്ത്രവും മന്ത്രവും വേണമോ അതോ ലോകതന്ത്രം (ജനാധിപത്യം) വേണമോയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
അധികാരം ആസ്വദിക്കാനല്ല ഞാന്‍ ഭരണത്തിലേറിയത്. പതിനാറു മാസത്തോളം പിന്നിടുന്നു. ഒരു ദിവസം പോലും ഞാന്‍ അവധിയെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
















