ന്യൂദല്‍ഹി: മന്ത്രിയാവാന്‍ സാധിക്കാത്തതിലെ വിഷമമാണ് അരുണ്‍ ഷൂരിയുടെ പ്രസ്താവനക്ക് പിന്നിലെന്ന് ബിജെപി വക്താവ് സിദ്ധാര്‍ത്ഥ്‌നാഥ് സിങ് പറഞ്ഞു. ഷൂരിയുടെ പ്രസ്താവനയെ മന്ത്രി മുഖ്താസ് അബ്ബാസ് നഖ്‌വി അപലപിച്ചു. അദ്ദേഹമിപ്പോള്‍ ഏത് കൂട്ടുകെട്ടിലാണെന്ന് വ്യക്തമാക്കുന്നതാണ് വാക്കുകളെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെയും ഓഫീസിനെയും വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് ചട്ടുകമായി കഴിഞ്ഞദിവസം ഷൂരിരംഗത്തെത്തിയിരുന്നു.
















