ന്യൂദല്‍ഹി: ഐസിസിന്റെയും ബോക്കോ ഹറാമിന്റേയും ഭീഷണിയെ തുടര്‍ന്ന് ഭാരത-ആഫ്രിക്ക ഉച്ചകോടിക്ക് കനത്ത സുരക്ഷ. ആക്രമണ സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പല ആഫ്രിക്കന്‍ നേതാക്കള്‍ക്കും ബോക്കോ ഹറാമിന്റെ ഭീഷണിയുണ്ട്.
പ്രതിനിധികള്‍ താമസിയ്‌ക്കുന്ന ഹോട്ടലുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദല്‍ഹി പോലീസും അര്‍ദ്ധസൈനികവിഭാഗവുമുള്‍പ്പടെ 25000ത്തോളം വരുന്ന സേനയേയാണ് വിന്യസിച്ചിരിയ്‌ക്കുന്നത്.
ഉച്ചകോടിക്ക് സമാപനം കുറിച്ച് 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒട്ടുമിക്ക ആഫ്രിക്കന്‍ രാഷ്‌ട്രത്തലവന്മാരും പങ്കെടുക്കുന്ന ഇന്റോര്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ കനത്ത സുരക്ഷയൊരുക്കും.
















