Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാത്തിരിപ്പിന് വിട; ഗീത ജന്മനാട്ടിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 01:06 pm IST
in India

ന്യൂദല്‍ഹി:പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഗീത ജന്മനാട്ടിലെത്തി.  കറാച്ചിയില്‍ നിന്നും ഇദി ഫൗണ്ടേഷനില്‍നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത, ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.ഗീതയെ സ്വീകരിക്കാന്‍  പാക് ഹൈക്കമ്മീഷന്‍ പ്രതിനിധികളും ,കേന്ദ്രമന്ത്രി സുഷമാ സ്വരാജ് അടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു.

ഗീതയ്‌ക്ക് വന്‍ വരവേല്പ്പാണ് വിമാനത്താവളത്തില്‍  ഒരുക്കിയിരുന്നത്.  ഡിഎന്‍എ പരിശോധന നടത്തി കുടുംബത്തെ സ്ഥിരീകരിച്ച ശേഷമേ ഗീതയെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ന് തന്നെ ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ അയക്കും. 20 ദിവസമെടുക്കും ഇതിന്റെ ഫലം ലഭിക്കാന്‍ എന്നാണ് അധികൃതര്‍ പറയുന്നത്. അത് വരെ ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലായിരിക്കും ഗീതയെ പാര്‍പ്പിക്കുക.

ഇരു രാജ്യങ്ങള്‍ക്കിടയില്‍  നടന്ന നീണ്ട നയതന്ത്രതല ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗീത ജന്മനാട്ടിലേക്കെത്തുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പാണ്  ഊമയും ബധിരയുമായ പെണ്‍കുട്ടി പാകിസ്ഥാനിലെത്തിയത്. ഭാരതത്തിലും പാക്കിസ്ഥാനിലും തരംഗം സൃഷ്ടിച്ച സിനിമയായ ബജ്രംഗി ഭായ്ജാന്‍ ഹിറ്റായതോടെയാണ് വണ്ടി മാറി കയറി പാക്കിസ്ഥാനില്‍ എത്തിയ ഗീത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇന്ത്യയുടെ പുത്രി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ജന്മനാ ബധിരയും മൂകയുമായ ഗീത, ഏഴു വയസുള്ളപ്പോഴാണ് അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ എത്തിയത്. സംഝോത എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണു പാക്കിസ്ഥാന്‍ റേയ്‌ഞ്ചേഴ്‌സ് ഇവരെ കണ്ടെത്തിയ്ത.

കുട്ടിയെ പിന്നീട് ഔദ്യോഗിക സന്നദ്ധ സംഘടനയായ ഇദി ഫൗണ്ടേഷനു കെമാറി. ആദ്യം ലാഹോറിലും പിന്നീട് കറാച്ചിയിലുമായിരുന്ന ഗീതയുടെ താമസം.

ആംഗ്യഭാഷയില്‍ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഇവരുടെ സ്വദേശം കണ്ടെത്താന്‍ പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകള്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

പിന്നീട് ബാലികയുടെ സംരക്ഷണച്ചുമതല പാകിസ്ഥാനിലെ സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. കറാച്ചിയിലെ ശിശുമന്ദിരത്തില്‍ സംഘടനയുടെ അധ്യക്ഷ ബില്‍ക്കീസ് എദി അവള്‍ക്ക് ‘ഗീത’ എന്ന് പേരിമിട്ടു.

ഇന്ന് 23 വയസുള്ള ഗീതയെ തിരികെ നാട്ടില്‍ എത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയിരുന്നു. ഒടുവില്‍ ഭാരതത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി ബീഹാറിലാണ് ഗീതയുടെ മാതാപിതാക്കള്‍ എന്ന് തിരിച്ചറിയുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങള്‍ കൂടി ഈ ശ്രമത്തില്‍ പങ്കാളിയായി.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് അയച്ചു കൊടുത്ത ഫോട്ടോയില്‍ നിന്നും ഗീയ അവളുടെ അച്ഛനേയും സഹോദരങ്ങളേയും തിരിച്ചറിഞ്ഞിരുന്നു.ബിഹാറില്‍നിന്നുള്ള കുടുംബത്തിന്റെ ഫോട്ടോയാണ് ഗീത തിരിച്ചറിഞ്ഞത്.

ഉച്ചക്ക് 2.30ന് ഗീതയെ കേന്ദ്രമന്ത്രി സുഷമാ സ്വരാജന്റെ നേതൃത്വത്തില്‍ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Kerala

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

Cricket

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

പുതിയ വാര്‍ത്തകള്‍

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.