പാട്‌ന: ബിജെപി എന്നും സംവരണ നയത്തിന് അനുകൂലമായിരുന്നുവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മണ്ഡല്‍ കമ്മീഷന് എതിരായി നിന്നത് കോണ്‍ഗ്രസായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന സമയത്ത് കോണ്‍ഗ്രസ് ഇതിനെതിരാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞത്. ആരാണ് സംവരണത്തിന് എതിരെന്ന് ഇത് വ്യക്തമാക്കുന്നതായി ജെയ്റ്റ്‌ലി പറഞ്ഞു. പാട്‌നയില്‍ സിഎന്‍എന്‍-ഐബിഎന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















