പാട്‌ന: ഒപ്പം നില്‍ക്കുന്നെങ്കിലും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ലാലു പ്രസാദ് യാദവിനെ വിശ്വാസമില്ല. ഒരിക്കല്‍ ശത്രുവായാല്‍ പിന്നെ മിത്രമാകുന്നെങ്കില്‍ സൂക്ഷിക്കണമെന്നാണ് ബീഹാറികളുടെ പൊതു വിശ്വാസം. ഒപ്പം നില്‍ക്കുന്നവന്റെ ഉള്ളറിയാനും അപകടം വിലക്കാനും അവര്‍ പൂജയും ക്ഷുദ്രവും വരെ ചെയ്യും. താന്ത്രികനെ കാണാന്‍ നിതീഷ് പോയത് ലാലുവിനെതിരേ കൂടോത്രം ചെയ്യാനാണെന്നാണ് ഇപ്പോള്‍ പ്രചാരണം.
നിതീഷ് താന്ത്രിക വിദ്വാന്റെയടുത്തു പോയതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. മാകോമയില്‍ നിന്നുള്ള ജെഡിയു സ്ഥാനാര്‍ത്ഥി നീരജ് കുമാറുമൊത്ത് നിതീഷ് താന്ത്രികനെ കാണുന്നതാണ് വീഡിയോ. സംസാരത്തിനിടെ, താന്ത്രികന്‍ ലാലുവിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. നിതീഷ് സിന്ദാബാദ് ലാലു മൂര്‍ദ്ദാബാദ് എന്ന് താന്ത്രികന്‍ ആവര്‍ത്തിക്കുന്നതും കേള്‍ക്കാം.
നിതീഷിനെ ഒരു തന്ത്രവും സഹായിക്കാനെത്തില്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.താന്‍ ഈ തന്ത്രികന്മാരേക്കാള്‍ വലിയ താന്ത്രികനാണെന്ന് ലാലു പ്രതികരിച്ചു.
















