Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധവിമാനം പറത്താന്‍ ഇനി വനിതകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 10:22 pm IST
in India

ന്യൂദൽഹി:യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഇനി ഭാരത വ്യോമസേനയില്‍ വനിതാ പൈലറ്റുകളും. വനിതാ കേഡറ്റുകള്‍ക്ക് യുദ്ധവിമാനങ്ങളിലും സേവനം നടത്താന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം ഇന്നലെ അനുമതി നല്‍കി. വ്യോമസേനയുടെ കോമ്പാറ്റ് ഓപ്പറേഷനുകളില്‍ വനിതാ പൈലറ്റുമാരും അണിചേരുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷമാണ് വനിതാ പൈലറ്റുമാരെ യുദ്ധവിമാനങ്ങളില്‍ വിന്യസിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വന്ന നിര്‍ദ്ദേശമാണെങ്കിലും വിഷയത്തില്‍ തീരുമാനം വൈകുകയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിനിടെ വ്യോമസേനാ വിമാനമായ മിഗ് 27 അതിര്‍ത്തിക്കപ്പുറം തകര്‍ന്ന് വീഴുകയും പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ.നചികേത പാക് സൈന്യത്തിന്റെ പിടിയിലകപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വനിതാ പൈലറ്റുകളെ യുദ്ധ വിമാനങ്ങളില്‍ വിന്യസിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പഴയ നയം പുനപരിശോധിക്കുകയായിരുന്നു.

ചരക്കു വിമാനങ്ങളിലും വ്യോമസേനാ ഹെലികോപ്റ്ററുകളിലും വനിതാ ഓഫീസര്‍മാരെ നിലവില്‍ നിയോഗിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ യുദ്ധവിമാനങ്ങളില്‍ വനിതകളെ ഉപയോഗിക്കാമെന്ന വ്യോമസേനയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. എയര്‍ഫോഴ്‌സ് അക്കാദമിയുടെ പുതിയ ബാച്ചിലേക്ക് വനിതാ പൈലറ്റുകളെ തെരഞ്ഞെടുത്തതായി ഇന്നലെ പ്രതിരോധവകുപ്പ് വക്താവ് സിതാംശുകര്‍ അറിയിച്ചു.

എയര്‍ഫോഴ്‌സ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന ബാച്ചില്‍ നിന്ന് തന്നെയാണ് യുദ്ധവിമാനങ്ങളിലേക്കുള്ള വനിതാ പൈലറ്റുമാരുടെ ബാച്ചിനെയും തെരഞ്ഞെടുത്തിരിക്കുന്നത്. 2016 ജൂണില്‍ പുതിയ ബാച്ച് കമ്മീഷന്‍ ചെയ്യും. ഇതിന് ശേഷം ഒരു വര്‍ഷത്തെ നവീന പരിശീലനത്തിനും ശേഷം 2017 ജൂണോടു കൂടി മാത്രമേ യുദ്ധവിമാനങ്ങളില്‍ ഇവരെ വിന്യസിക്കൂ.

നിലവില്‍ ആയിരത്തിയഞ്ഞൂറോളം വനിതാ ഓഫീസര്‍മാരാണ് വ്യോമസേനയിലുള്ളത്. ഇതില്‍ 94 പൈലറ്റുമാരും 14 നാവിഗേഷന്‍ ഓഫീസര്‍മാരുമുണ്ട്.

ഭാരതത്തിലെ യുവതികളുടെ ആഗ്രഹപൂര്‍ത്തീകരണമാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷന്‍ അരൂപ് രാഹയാണ് വനിതകളെ യുദ്ധവിമാനങ്ങളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചെന്ന വിവരം ആദ്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ഈയാഴ്ച ആദ്യം നടന്ന മൂന്ന് സൈനിക വിഭാഗം മേധാവിമാരുടേയും യോഗത്തില്‍ സൈന്യത്തിലെ വനിതാ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ വ്യക്തിപരമായ നിലപാടും വിഷയത്തില്‍ തീരുമാനം വേഗത്തിലുണ്ടാകാന്‍ കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

Entertainment

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.