Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാരായിമാര്‍ ശുദ്ധാത്മാക്കളാണെങ്കില്‍ മലപ്പുറത്ത് മത്സരിപ്പിക്കാന്‍ സിപിഎം തയ്യാറാവണം: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 06:29 pm IST
in Kannur

കണ്ണൂര്‍: പോപ്പുലര്‍ പ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കാരായിമാര്‍ ശുദ്ധാത്മാക്കളാണെന്ന സിപിഎം വാദത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കാരായി രാജനെയും ചന്ദ്രശേഖരനെയും മലപ്പുറം ജില്ലയില്‍ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനഹിതമറിയാനാണ് ഇവരെ സ്ഥാനാര്‍ത്ഥിയാക്കയതെന്നാണ് സിപിഎം നേതൃത്വം അവകാശപ്പെടുന്നത്. ലീഗിനെ സിപിഎമ്മിന്റെ കള്‍ച്ചറല്‍ ലാബില്‍ ടെസ്റ്റിന് വിധേയമാക്കി ലഭിച്ച റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ സമൂഹത്തിന് മുന്നില്‍ വെച്ചത്. മലപ്പുറത്ത് ജനകീയ മുന്നണി, വികസന മുന്നണി തുടങ്ങിയ വിവിധ മുന്നണികളുണ്ടാക്കിയാണ് ലീഗുമായി സിപിഎം സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. തിരൂര്‍, കൊണ്ടോട്ടി, ചേലമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ സിപിഎമ്മിന് ലീഗുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പൊന്നാനിയില്‍ പിഡിപിയുമായി പോലും സിപിഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്. കൃത്യമായ വര്‍ഗീയ അജണ്ടയുമായി മുന്നോട്ട് പോകുന്ന സിപിഎം ഭാവിയില്‍ ഇതിന് വലിയ വില നല്‍കേണ്ടിവരും.

കേരളത്തില്‍ വ്യാപകമായി നടക്കുന്ന അഴിമതിയും ന്യൂനപക്ഷ പ്രീണനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലീഗുമായി സിപിഎം നേതൃത്വം നടത്തിയ അവിശുദ്ധ ഗൂഢനീക്കത്തിന്റെ ഫലമായി തെരഞ്ഞെടുപ്പ് ചര്‍ച്ച തന്നെ വഴിമാറുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രാദേശിക തലത്തില്‍ സിപിഎം ലീഗുമായി ധാരണയായതും ലീഗ് അത്ര പ്രശ്‌നമല്ലെന്ന നിലപാടില്‍ പിണറായി എത്തിച്ചേര്‍ന്നതും. യുഡിഎഫ് ഭരണകാലത്ത് നടന്ന കോടികളുടെ അഴിമതികളോ വിലക്കയറ്റമോ സിപിഎമ്മിന് ഇന്ന് ചര്‍ച്ചാ വിഷയമേയല്ല. കേന്ദ്രസര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞിട്ടും അതുപയോഗിച്ച് വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് ഖേദകരമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

2002 മുതല്‍ 2012 വരെ ഒരു വിഭാഗം മാധ്യമങ്ങളും സാംസ്‌കാരിക നായകന്‍മാരും നരേന്ദ്രമോദിയെ വേട്ടയാടുകയായിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദി ഇന്ന് എല്ലാവര്‍ക്കും സുസമ്മതനാണ്. ചില സംസ്‌കാരിക നായകന്‍മാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. കേരളത്തില്‍ ഒരധ്യാപകന്റെ കൈകള്‍ മതതീവ്രവാദികള്‍ വെട്ടിമാറ്റികയും പിന്നീട് അവരുടെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്തപ്പോള്‍ ഒരു സാംസ്‌കാരിക നായകനും പ്രതികരിച്ചില്ല. കൃസ്തീയ സഭയിലെ ഒരു കന്യാസ്ത്രീ തലക്കടിയേറ്റ് മരിച്ചപ്പോഴും സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കുകയോ അവാര്‍ഡ് തിരിച്ച് നല്‍കുകയോ ചെയ്തില്ല. മൂടബദ്രിയില്‍ പോപ്പുലര്‍ പ്രണ്ടുകാര്‍ പൂജാരിയുടെ കൈപ്പത്തി വെട്ടിമാറ്റിയപ്പോഴും സാംസ്‌കാരിക നായകന്‍മാര്‍ മൗനമവലംഭിച്ചു. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ അന്തസ്സുയര്‍ത്തിയ മോദിയുടെ യശസ്സിനെ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ബുദ്ധിജീവികള്‍ എന്ന് പറയുന്നവര്‍ ഇപ്പോള്‍ ചെയ്യുന്നത്.

ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരിലാണ് കേരളത്തില്‍ സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയത്. ഇറച്ചിക്കടകളിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്നും ഇത് ഏറ്റെടുക്കാമെന്നുമാണ് സിപിഎം കണക്ക് കൂട്ടിയിരുന്നത്. ഇപ്പോള്‍ എസ്എഫ്‌ഐക്കാരെക്കൂടി ഇളക്കി വിട്ട് കലാലയങ്ങളിലും സ്പര്‍ധയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ ബിജെപി ഒരു ജനകീയ ബദല്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എസ്എന്‍ഡിപിയുമായി മാത്രമല്ല ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടുള്ള ഈ ജനകീയ ബദലിന് ജനങ്ങള്‍ അംഗീകാരം നല്‍കും. മുപ്പതോളം സാമുദായിക സംഘടനകളുമായി ബിജെപി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് കോട്ടകൊത്തളങ്ങള്‍ ഇടിഞ്ഞ് വീഴുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

പുതിയ വാര്‍ത്തകള്‍

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.