Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബിജെപിയെ പരാജയപ്പെടുത്താന്‍ ജില്ലയില്‍ പരക്കെ എല്‍ഡിഎഫ്‌ യുഡിഎഫ്‌ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 05:45 pm IST
in Kasargod

കാഞ്ഞങ്ങാട്‌: ബിജെപിയുടെ മുന്നേറ്റം തടയുന്നതിന്‌ എല്‍ഡിഎഫും യുഡിഎഫും ജില്ലയില്‍ രഹസ്യധാരണയിലെത്തി. കാസര്‍കോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഎം തെരഞ്ഞെടുപ്പ്‌ ചിത്രത്തില്‍ നിന്നുതന്നെ ഇല്ലാതാകുമെന്ന സാഹചര്യത്തിലാണ്‌ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ നടന്നത്‌. പല വാര്‍ഡുകളിലും ഇരുമുന്നണികളും പരസ്‌പരം പിന്തുണ നല്‍കിക്കൊണ്ട്‌ അവിശുദ്ധ കൂട്ടുകെട്ട്‌ ആരംഭിച്ചുകഴിഞ്ഞു.

ബിജെപിയെ തോല്‍പ്പിക്കാന്‍ സ്വന്തം ചിഹ്നത്തില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുന്നില്ല. ജില്ലയില്‍ ഇല്ലാത്ത കോലീബി സഖ്യത്തെപ്പറ്റി പറയുന്ന എല്‍ഡിഎഫ്‌ ബിജെപിയെ തോല്‍പ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസ്‌ ബാന്ധവം തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടാകാന്‍ പോകുന്ന വിജയം മുന്‍കൂട്ടി കണ്ടതിന്റെ വിറളിയാണ്‌. മാങ്ങാട്ട്‌ സ്വന്തം പാര്‍ട്ടിക്കാരനെ കൊന്നവരുടെ ചരിത്രം പോലും വിസ്‌മരിക്കാന്‍ അന്ധമായ ബിജെപി വിരോധംമൂലം സിപിഎം നേതൃത്വം തയ്യാറായി. ഇത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന അണികള്‍ക്കുപോലും അറപ്പുളവാക്കുന്നു. ഇതും ബിജെപിക്ക്‌ നേട്ടമായി മാറും.

ബിജെപിയെ ഇല്ലാതാക്കാന്‍ പൈവളിഗെ പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ യുഡിഎഫ്‌ പിന്തുണ നല്‍കുമ്പോള്‍ വാര്‍ഡ്‌ 7 ല്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ്‌ എല്‍ഡിഎഫ്‌ തീരുമാനം. കുമ്പടാജെ പഞ്ചായത്ത്‌ വാര്‍ഡ്‌ 4ല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയില്ല. വാര്‍ഡ്‌ 7 ല്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയില്ല. പരസ്‌പര ധാരണയാണിവിടങ്ങളിലെല്ലാം.

സിപിഎം ഭരിച്ച ബെള്ളൂര്‍ പഞ്ചായത്തില്‍ വാര്‍ഡ്‌ 4ല്‍ നിലവിലെ പഞ്ചായത്ത്‌ പ്രസിഡന്റായ ഏ.കെ.കുശല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീപ്പ്‌ ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. വാര്‍ഡ്‌ 6 ലും സിപിഎം സ്ഥാനാര്‍ത്ഥി സ്വതന്ത്രമായാണ്‌ ജനവിധി തേടുന്നത്‌. 8, 10 ല്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. വാര്‍ഡ്‌ 12 ല്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയില്ല. ബിജെപിക്ക്‌ വന്‍ മുന്നേറ്റമുണ്ടായിട്ടുള്ള ഇവിടെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വിജയിക്കാനാകില്ലെന്ന തിരിച്ചറിവാണ്‌ സിപിഎമ്മിനെ കോണ്‍ഗ്രസ്‌ ബന്ധത്തിന്‌ പ്രേരിപ്പിച്ചത്‌. കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റിയില്‍ നാലാം വാര്‍ഡില്‍ മത്സരരംഗത്ത്‌ നിന്ന്‌ പിന്‍മാറാന്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണിയും വെല്ലവിളിയുമായി നടക്കുന്ന പാര്‍ട്ടിയെയാണ്‌ ബെള്ളൂരിലും പൈവളിഗെയിലും മഞ്ചേശ്വരത്തും കോണ്‍ഗ്രസ്‌ കൂടെ കൂട്ടുന്നത്‌.

മഞ്ചേശ്വരം പഞ്ചായത്തിലെ വാര്‍ഡ്‌ 4ല്‍ യുഡിഎഫ്‌ പിന്തുണയോടെ സിപിഐ സ്വതന്ത്രനാണ്‌ മത്സരിക്കുന്നത്‌. വാര്‍ഡ്‌ 6ല്‍ പിഡിപി, വാര്‍ഡ്‌ 9ല്‍ എല്‍ഡിഎഫ്‌ സ്വതന്ത്രന്‍, വാര്‍ഡ്‌ 2, 12, 19 വാര്‍ഡുകളില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ വാര്‍ഡ്‌ 21 ല്‍ മാത്രമാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുള്ളത്‌. ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ വാര്‍ഡുകളും പഞ്ചായത്തുകളും പരിശോധിച്ചാല്‍ ഇവരുടെ രഹസ്യ ബാന്ധവം മനസിലാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.