മേപ്പയ്യൂര്‍: ഭൂഹരിതരായ പട്ടികജാതിക്കാര്‍ക്ക് ശവം മറവുചെയ്യാന്‍ അടിയന്തിരമായി പൊതുശ്മശാനമോ, ഇലക്ട്രിക് ശ്മശാനമോ സ്ഥാപിക്കുക, പഞ്ചായത്തിലെ ഭൂരഹിതരായ മുഴുവന്‍ പട്ടികജാതിക്കാര്‍ക്കും ഭൂമി നല്‍കുക, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള കേന്ദ്രം സ്ഥാപിക്കുക, പട്ടികജാതി കോളനികളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി സാംബവ യുവശക്തിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പുശേഖരണ കാംബയിന്‍ നടത്തി.
അജീഷ് നെടുമ്പൊയില്‍ ഉദ്ഘാടനം ചെയ്തു. രതീഷ് പുലപ്രക്കുന്ന്, രാജേഷ് പുലപ്രക്കുന്ന്, ഹരീഷ് കായലാട് എന്നിവര്‍ സംസാരിച്ചു. ബിജു, ശോഭിന്‍, ലാലു പ്രസാദ്, ശ്രീനിവാസന്‍, സുമന്‍ ആരോമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















