Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം ഭരണം ബേഡഡുക്ക പഞ്ചായത്തിനെ വികസനത്തില്‍ പിന്നോട്ട് നയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:41 pm IST
in Kasargod
കാഞ്ഞങ്ങാട്:’കഴിഞ്ഞ 30 വര്‍ഷമായി ബേഡഡുക്ക പഞ്ചായത്തിനെ വികസനകാര്യത്തില്‍ പിന്നോട്ട് നയിക്കുകയാണ് സിപിഎം ചെയ്തിട്ടുള്ളതെന്ന് ബിജെപി പറഞ്ഞു. 30 വര്‍ഷമായി എല്‍ഡിഎഫ് പ്രതിപക്ഷമില്ലാത്ത ഭരണമാണ് ബേഡഡുക്ക പഞ്ചായത്തില്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ വികസന മുരടിപ്പും സ്വേഛാധിപത്യവുമാണ് കൊടികുത്തി വാഴുന്നത്. വികസന കാര്യങ്ങള്‍ തോന്നുംപടിയാണ്. ആകെയുള്ള 17 സീറ്റില്‍ 16 സിപിഎമ്മും1 സീറ്റില്‍ സിപിഐയുമാണുളളത്. ഇത് അഞ്ച് കൊല്ലം മുമ്പുള്ള കഥ. എന്നാല്‍ ഇന്ന് സ്ഥിതി മാറി. സിപിഎമ്മിന്റെ ഭരണത്തിലും ബേഡകം ഏരിയ കമ്മറ്റിയിലെ വിഭാഗീയതയിലും മനം മടുത്ത യുവാക്കള്‍ ഇന്ന് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് സിപിഎമ്മിനുള്ളില്‍ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. അവരുടെ തട്ടകത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ തന്നെ ബിജെപിയുടെ ശക്തരായ പ്രവര്‍ത്തകരായി മാറിയിട്ടുണ്ട്.
ബേഡഡുക്ക, കോടോം ബേളൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പിണ്ടിക്കടവ് തൂക്കുപാലം 20 വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുന്നു. പാലത്തിന്റെ പലകകള്‍ ഇളകി വീണ് ഇരുമ്പ് കമ്പികളില്‍ കൂടിയാണ് സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരും യാത്രചെയ്യുന്നത്. ഇരു പഞ്ചായത്തുകളും ചേര്‍ന്നാണ് പാലം അറ്റകുറ്റപ്പണി നടത്തേണ്ടത്. എന്നാല്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഈ രണ്ടു പഞ്ചായത്തുകളും വര്‍ഷങ്ങളായി ഭരിക്കുന്നത് എല്‍ഡിഎഫാണ്. കോടോം ബേളൂര്‍ പഞ്ചായത്ത് കഴിഞ്ഞ് 40 വര്‍ഷത്തിലധികമായി സിപിഎം ഭരിക്കുന്നു. ബേഡഡുക്ക പഞ്ചായത്തിലെ രാമങ്കയം കുടിവെള്ള പദ്ധതി പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലാണ്. പുലിക്കോട്, കൊല്ലംപണ, പള്ളത്തിങ്കാല്‍ വളവ് എന്നിവടങ്ങളില്‍ ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. 10 കോടിയുടെ പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്.
വികസന കാര്യങ്ങളിലല്ലെങ്കിലും വികസനരാഹിത്യത്തിന്റെ കാര്യത്തില്‍ കോടോം ബേളൂരും, ബേഡഡുക്കയുടെ ഒരമ്മയുടെ മക്കളാണ്. കോടോം ബേളൂര്‍ പഞ്ചായത്തില്‍ സാര്‍ക്ക് കുടിവെള്ള പദ്ധതിയും ആരംഭിച്ചിട്ട് 15 വര്‍ഷത്തിലധികമായി. ഇപ്പോഴും പണി തുടരുന്നു. ബേഡകം പൂക്കുന്നത്ത് പാറ കോളനി വികസനത്തിന് 4 ലക്ഷം രൂപ പഞ്ചായത്ത് പാസാക്കിയിരുന്നു. പണം എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. കോളനിയില്‍ വികസനം നടന്നില്ല. പഞ്ചായത്തിലെവിടെയും പൊതുകക്കൂസുകളില്ല. കുടവെള്ളത്തിനായി കുഴിച്ച കുഴല്‍ കിണറുകളില്‍ അഴിമതി. ഓവുചാലുകളില്ല. പഞ്ചായത്ത് മരാമത്ത് പണികള്‍ ചെയ്യുന്നത് സ്ഥിരമായി ഒരു കോണ്‍ട്രാക്ടര്‍. ടെണ്ടര്‍ നടന്നാലും കോണ്‍ട്രാക്ടര്‍ മാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലും രാഷ്‌ട്രീയം. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു ചെറുകിട വ്യവസായം പോലും പഞ്ചായത്തിനകത്തില്ല. ഉണ്ടായിരുന്ന തൊഴില്‍ സംരംഭങ്ങളായ കൊളത്തൂരിലെ ത്രിവേണി കാലിത്തീറ്റ നിര്‍മാണ കേന്ദ്രം, കുണ്ടംകുഴിയിലെ ബേഡകം ടൈല്‍സ് ഫാക്ടറി എന്നിവ അടച്ചുപൂട്ടി. ആരും എതിര്‍ക്കാനില്ലാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെറിയ വികസനങ്ങള്‍ നടത്തി കീശവീര്‍പ്പിക്കുകയാണ് ഭരണാധികാരികള്‍. ഇതിനെതിരെയുള്ള വോട്ടര്‍മാരുടെ പ്രതിഷേധമാണ് ബേഡഡുക്ക പഞ്ചായത്തിലെ ബിജെപിയുടെ വളര്‍ച്ച. ഇതുവരെ ഭീതിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിക്കാത്ത വാര്‍ഡുകളില്‍ (മത്സരിക്കാനോ വെട്ടുചെയ്യാനോ സമ്മതിച്ചിട്ടില്ല) ഇത്തവണ ബിജെപി സ്വാധീനമുളള 9 വാര്‍ഡുകളില്‍ തനിച്ച് മത്സരിക്കുന്നു. മറ്റു നാലുവാര്‍ഡുകളില്‍ സ്വതന്ത്രന്മാരെ പിന്തുണയ്‌ക്കും. ശക്തമായ പ്രവര്‍ത്തനത്തിലൂടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് വികസന മുരടിപ്പിന് തടയിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഇതിന് ജനങ്ങള്‍ നല്‍കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സഹകരണമാണ് ബിജെപിയുടെ പ്രതീക്ഷ.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.