Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനമൈത്രി സുരക്ഷാ പദ്ധതിയില്‍ രണ്ടരലക്ഷം വനിതകള്‍ക്ക് പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 08:50 pm IST
in Kannur

കണ്ണൂര്‍: ജനമൈത്രി സുരക്ഷാ പദ്ധതിയില്‍ സംസ്ഥാനത്ത് ഈ സാമ്പത്തികവര്‍ഷം രണ്ടരലക്ഷം വനിതകള്‍ക്ക് ആത്മരക്ഷാ പ്രതിരോധ പരിശീലനം നല്‍കുമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസറായ എഡിജിപി ഡോ.ബി.സന്ധ്യ അറിയിച്ചു. കണ്ണൂര്‍ പോലീസ് ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ട പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഡിജിപി.

സ്വയം പ്രതിരോധ മുറകള്‍ പഠിപ്പിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്താനും സുരക്ഷ ഉറപ്പാക്കാനുമായാണ് പരിശീലനപദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത ആയോധനാഭ്യാസങ്ങളുടെ സങ്കീര്‍ണതയോ കാഠിന്യമോ ഇല്ലാതെ ലളിതമായ മാര്‍ഗങ്ങളിലുടെ എങ്ങനെ സ്വയരക്ഷ ഉറപ്പാക്കാമെന്നാണ് പരിശീലിപ്പിക്കുന്നത്. ഓരോ വ്യക്തികളും എടുക്കേണ്ട മുന്‍കരുതലുകള്‍, ജാഗ്രത, കയ്യേറ്റങ്ങളോ ശല്യപ്പെടുത്തലോ ഉണ്ടായാല്‍ നേരിടേണ്ടവിധം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍. സമഗ്ര സമീപനത്തിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സ്ത്രീകളുടെ ആത്മവിശ്വാസത്തിന് വലിയ പങ്കാണുള്ളതെന്ന് എഡിജിപി പറഞ്ഞു. പതറാതെ പ്രതികരിക്കാനുള്ള ശേഷിയാണ് ഉണ്ടാകേണ്ടത്. പോലീസ് ആക്ടിലെ സെക്ഷന്‍ 3 പ്രകാരം മനുഷ്യാവകാശവും അന്തസ്സും സംരക്ഷിക്കുകയെന്നത് പോലീസിന്റെ കടമകളിലൊന്നാണ്. ഈ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കുന്നതെന്ന് എഡിജിപി പറഞ്ഞു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികള്‍ക്കും ജനമൈത്രി സുരക്ഷാ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

പദ്ധതിക്കായുളള മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനമാണ് കണ്ണൂരില്‍ പൂര്‍ത്തിയായത്. വനിതാ പൊലീസ്, കുടുംബശ്രീ, കോളേജ് വിദ്യാര്‍ത്ഥിനികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായി 50 പേരാണ് 5 ദിവസത്തെ പരിശീലനക്ലാസില്‍ പങ്കെടുത്തത്. ഇവര്‍ ഇനി ജില്ലയിലെ സ്‌കൂളുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയിലൂടെ സ്ത്രീകളെ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പരിശീലിപ്പിക്കും. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഘട്ടങ്ങളില്‍ പൊലീസില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങളെയും സമീപിക്കേണ്ട സംവിധാനങ്ങളെയും കുറിച്ചും ബോധവല്‍ക്കരിക്കും. ചുരുങ്ങിയത് 20 മണിക്കൂര്‍ ലഭിക്കും വിധം 15 ദിവസത്തെ പരിശീലനമാണ് നടത്തുക. അഞ്ച് ജില്ലകളില്‍ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ് അധ്യക്ഷനായി. എആര്‍സി ഡെപ്യൂട്ടി കമാന്‍ഡന്റ് സാഗുല്‍, ജനമൈത്രി സുരക്ഷാ പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി വി.എന്‍.വിശ്വനാഥന്‍, ഡിവൈഎസ്പിമാരായ പി.കെ.മൊയ്തീന്‍കുട്ടി, വി.മധുസൂദനന്‍, വനിതാ സെല്‍ സിഐ പി.എസ്.സ്വര്‍ണമ്മ, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.