Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തദ്ദേശഭരണം മികച്ചതാക്കാന്‍ കുടുംബശ്രീ വികസനരേഖ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 08:02 pm IST
in Wayanad

കല്പറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ കുടുംബശ്രീ വികസനരേഖ തയ്യാറാക്കുന്നു. 14 ജില്ലകളിലെ 1074 സിഡിഎസ്സുകള്‍ വഴി സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പാക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും ഒരു ദിവസത്തെ ശില്‍പ്പശാല നടത്തി വികസനരേഖയുടെ കരട് കൈമാറും.

ഓരോ പഞ്ചായത്തിലും ബന്ധപ്പെട്ട സിഡിഎസ്സിന്റെ നേതൃത്വത്തിലാണ് ശില്‍പ്പശാല നടത്തുന്നത്. ഓരോ പഞ്ചായത്തിലും കുടുംബശ്രീ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കും. അടിയന്തിരമായി നടപ്പാക്കേണ്ടവ, അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ടവ എന്നിങ്ങനെ രണ്ടു തരത്തില്‍ പദ്ധതികളെ തരം തിരിക്കും. ഇതോടൊപ്പംതന്നെ കുടുംബശ്രീയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയും നല്‍കും. കുടുംബശ്രീയുടെ പ്രവര്‍ത്തന രീതികള്‍ വിലയിരുത്താനാണിത്.

കേന്ദ്ര പദ്ധതികള്‍, സംസ്ഥാന പദ്ധതികള്‍, കുടുംബശ്രീയുടെ തനത് പദ്ധതികള്‍, ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന പഞ്ചായത്ത് തല എസ്.റ്റി.പദ്ധതികള്‍ എന്നിവയുടെ ആസൂത്രണവും നടത്തിപ്പുമാണ് വികസനരേഖയിലുണ്ടാവുക. പ്രാദേശിക വികസന ശില്‍പ്പശാലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍, അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, , സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

ഓരോ പഞ്ചായത്തിലെയും തൊഴിലവസരങ്ങളുടെ സാധ്യതകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് പഞ്ചായത്ത് നല്‍കുന്ന ഫണ്ടിന്റെ വിനിയോഗം, പഞ്ചായത്തുകളെ സ്ത്രീ-ശിശു സൗഹൃദമാക്കുന്നതിനുള്ള നിര്‍ദ്ദേശം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വിവിധ വിലയിരുത്തല്‍ സമിതികളുടെ അവലോകനം തുടങ്ങിയ വിഷയങ്ങളാണ് വികസനരേഖയിലുണ്ടാവുക. എസ്.റ്റി. അഗതി ആശ്രയ പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തും കുടുംബശ്രീയും കാഴ്‌ച്ചവെക്കുന്ന പ്രവര്‍ത്തനം പ്രത്യേകമായി വിലയിരുത്തും. അഗതി ആശ്രയ പദ്ധതിയുടെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, എസ്.റ്റി.അഗതി ആശ്രയ പദ്ധതി എന്നിവയുടെ നടത്തിപ്പിന്റെ വിശദവിവരം ഓരോ സിഡിഎസ്സും ബന്ധപ്പെട്ട തദ്ദേശ ഭരണ പ്രതിനിധികള്‍ മുമ്പാകെ അവതരിപ്പിക്കും.

വിശേഷാല്‍ ചന്തകള്‍ നടത്തുന്ന അവസരങ്ങളില്‍ കുടുംബശ്രീക്ക് സ്ഥലം ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാക്കാനും വിശേഷാല്‍ ചന്തകള്‍ സജീവമാക്കുന്നതിനുമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥലസൗകര്യം ഏര്‍പ്പാടാക്കുന്ന കാര്യം ആലോചിക്കും. പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നീക്കിവെക്കുന്ന 10 % വിഹിതം പഞ്ചായത്തിനെ സ്ത്രീ- ശിശു സൗഹൃദമാക്കുന്നതിന് സാധ്യമായ പദ്ധതികള്‍ ആലോചിക്കും.

അഞ്ചുലക്ഷം രൂപവരെയുള്ള കരാര്‍ ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്നതിനും ആലോചനയുണ്ട്. ഇതിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മാനന്തവാടി ബ്ലോക്കിലെ ആറ് സിഡിഎസ്സുകള്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്തുകളില്‍നിന്നും പദ്ധതി വിഹിതം ആവശ്യപ്പെടും.

സംസ്ഥാനത്തെ ആദ്യ ആക്ഷന്‍ പ്ലാന്‍ രൂപീകരണയോഗത്തിന്റെ ആദ്യ ശില്‍പ്പശാല ജില്ലയില്‍ നടന്നു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ കണ്‍സള്‍ട്ടന്റുമാര്‍, ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, കുടുംബശ്രീ സപ്പോര്‍ട്ടിങ്ങ് ടീമംഗങ്ങള്‍ എന്നിവര്‍ക്ക് ക്ലാസ്സ് നല്‍കി. കുടുബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ്, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.പി.മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

ശില്‍പ്പശാല തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ ഓരോ ഭരണ സമിതിയുടേയും സമയ ലഭ്യതക്കനുസരിച്ച് നടത്തും. ശില്‍പ്പശാലയില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രാഥമിക വികസന രേഖ കൈമാറും. പഞ്ചായത്ത് തലത്തില്‍ ചര്‍ച്ച ചെയ്ത് രേഖയില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിച്ച് സമ്പൂര്‍ണ്ണ പ്രവര്‍ത്തനരേഖ ഉടനെ തയ്യാറാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.