Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പറേഷന്‍ സീറ്റ് വിഭജനത്തില്‍ ലീഗിന് അതൃപ്തി കോണ്‍ഗ്രസ്സില്‍ സീറ്റിനായി ചേരിപ്പോര് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:37 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: പത്രികാ സമര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ കോര്‍പറേഷന്‍ തെറഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ലീഗിന് അതൃപ്തി. ആകെയുള്ള 55 ഡിവിഷനുകളില്‍ പതിനെട്ടെണ്ണമാണ് കോണ്‍ഗ്രസ്സ് ലീഗിന് നല്‍കിയിരിക്കുന്നത്. 25 സീറ്റ് വേണമെന്ന നിലപാടില്‍ ലീഗ് നേതൃത്വം ഉറച്ച് നിന്നതിനാല്‍ സീറ്റ് വിഭജന ചര്‍ച്ച പലതവണ തീരുമാനമാകാതെ മാറ്റി വെച്ചിരുന്നു. അവസാനം സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയുണ്ടാക്കിയത്. 18 സീറ്റെന്ന തീരുമാനത്തില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ടെങ്കിലും ലീഗിനകത്തെ വലിയൊരു വിഭാഗവും ഇതില്‍ അതൃപ്തരാണ്. കോര്‍പറേഷനില്‍ ഒറ്റക്ക് മത്സരിച്ചാല്‍ പോലും ഇത്രയും സീറ്റില്‍ ജയിക്കാമെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്.

സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണമാണ് ലീഗ് നേതൃത്വം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്‌നം. ഇരുപത്തിയഞ്ച് സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നി മത്സരിക്കാന്‍ തയ്യാറായ പലരും ഇപ്പോള്‍ കടുത്ത നിരാശയിലാണ്. മത്സര രംഗത്ത് നിന്ന് ആരെയാണ് മാറ്റി നിര്‍ത്തുകയെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം. അസംതൃപ്ത വിഭാഗം വിമതരായി തനിച്ച് മത്സരിക്കുമോ എന്ന ആശങ്കയും ഔദ്യോഗിക നേതൃത്വത്തിനുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ ദോഷമായി ബാധിക്കുമെന്നും നേതൃത്വത്തിനറിയാം.

കോണ്‍ഗ്രസിനകത്തും നിലവിലുള്ള സ്ഥിതി ഭദ്രമല്ല. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കണ്ണൂരില്‍ രൂക്ഷമാണ്. നേരത്തെ കെ.സുധാകരന്റെ ഗ്രൂപ്പില്‍ സജീവമായിരുന്ന പള്ളിക്കുന്നിലെ പി.കെ.രാഗേഷ് ഐ ഗ്രൂപ്പിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയതാണ് കോണ്‍ഗ്രസ്സിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. നേരത്തെ പി.കെ.രാഗേഷിനെ കോണ്‍ഗ്രസ്സുകാര്‍ തന്നെ അക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആരെതിര്‍ത്താലും മത്സരിക്കുമെന്ന കടുത്ത തീരുമാനത്തിലാണ് രാഗേഷ്. രാഗേഷിനെ അനുനയിപ്പിച്ച് മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. സുധാകരന്റെ തീരുമാനത്തെ മറികടന്ന് രാഗേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. പി.കെ.രാഗേഷ് മത്സരിക്കുകയാണെങ്കില്‍ തോല്‍പിക്കുമെന്ന തീരുമാനത്തിലാണ് സുധാകര പക്ഷവും.

ലീഗിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. താളിക്കാവ് ഉള്‍പ്പെടുന്ന ഡിവിഷനില്‍ നിലവിലുള്ള നഗരസഭാ കൗണ്‍സിലറെ തന്നെ മത്സരിപ്പിക്കണമെന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ്സുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനെ മറികടന്ന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അവസരം നല്‍കാതെ കാലാകാലം മത്സരിക്കുന്നവര്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ യൂത്ത്‌കോണ്‍ഗ്രസും ശക്തമായി രംഗത്തുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യം യൂത്ത്‌കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലീഗിന്റെ അതൃപ്തിയും കോണ്‍ഗ്രസ്സിലെ ചേരിപ്പോരും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

News

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

Cricket

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

പുതിയ വാര്‍ത്തകള്‍

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.