Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അടുക്കളയില്‍ നിന്നും യോഗയിലേക്ക്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 04:29 pm IST
inLifestyle

അടുക്കളയില്‍ നിന്നും അരങ്ങത്തേക്കല്ല യോഗയുടെ നടുത്തളത്തിലേക്കിറങ്ങി യവളാണ് കോക്കര ഇല്ലത്തെ ഷീജ അന്തര്‍ജനം. യോഗ എന്നത് ഷീജ കൃഷ്ണന് രോഗമുക്തിക്കുപരി ദിനചര്യ കൂടിയാണ്. അതുകൊണ്ടാണ് കഷ്ടപ്പെട്ടു പഠിച്ച യോഗയുടെ ഗുണങ്ങള്‍ മറ്റുള്ളവരിലേക്കും പകരണമെന്ന് ഈ വീട്ടമ്മ ആഗ്രഹിച്ചതും. അങ്ങനെയാണ് തൃശൂര്‍ ജില്ലയിലെ എരവിമംഗലം എന്ന കൊച്ചുഗ്രാമത്തിലെ സ്ത്രീകളും യോഗയുടെ ഗുണമറിഞ്ഞത്. ഒപ്പം കോക്കര മന ആയിരക്കണക്കിനാളുകള്‍ക്ക് യോഗയുടെ വേദപാഠശാലയായിത്തീര്‍ന്നതും.

കോക്കര മനയുടെ അകത്തളങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ട ഒരാളായിരുന്നു ഷീജയും. എന്നാല്‍ കടുത്ത സന്ധിവേദനയക്ക് രണ്ടു വര്‍ഷത്തിലധികം വേദന സംഹാരികള്‍ മാത്രം ഉപയോഗിച്ചിട്ടും ഫലമില്ലാതായപ്പോഴാണ് യോഗ ഒരു പരീക്ഷണമെന്ന നിലയില്‍ പരിശീലിച്ചത്. യോഗാഭ്യാസം ജീവിതം തന്നെ മാറ്റിമറിച്ചതായി ഷീജ പറയുന്നു. ഇന്നു താന്‍ ആരോഗ്യവതിയായി ജീവിക്കുന്നത് യോഗയുടെ ഗുണഫലമാണെന്ന് ഷീജ സമ്മതിക്കുന്നു. ആ തിരിച്ചറിവാണ് മറ്റുള്ളവരിലേക്കുകൂടി പകര്‍ന്നു നല്‍കാന്‍ ഷീജ തയ്യാറായതും.

ആധുനിക കാലഘട്ടത്തിലെ സംഘര്‍ഷഭരിതമായ മനസ്സുകള്‍ക്ക് യോഗയോളം ഫലപ്രദമായ മരുന്ന് വേറെയില്ലെന്നാണ് ഷീജയുടെ കണ്ടെത്തല്‍. കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ പേര്‍ക്കാണ് ഷീജ യോഗയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. എരവിമംഗലം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തോടനുബന്ധിച്ച പരിശീലന പരിപാടി നടത്തിവരികയാണിപ്പോള്‍ ഷീജ. 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യമായിട്ടാണ് ഷീജ പരിശീലനം നല്‍കുന്നത്. ആര്‍ത്തവ വിരാമകാലത്ത് സ്ത്രീകള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളാണ് അമ്പതുകഴിഞ്ഞവര്‍ക്ക് യോഗ പരിശീലനം നല്‍കാന്‍ ഷീജയ്‌ക്ക് പ്രേരണയായത്. ഷഡ്ദര്‍ശനങ്ങളില്‍ ഒന്നായ യോഗ അഭ്യസിക്കുന്നതിലൂടെ ശരീര കോശങ്ങളിലേക്ക് പോസിറ്റീവ് എനര്‍ജി പ്രവഹിക്കുകയും കോശങ്ങള്‍ കൂടുതല്‍ കര്‍മോത്സുകമാവുകയും ചെയ്യുമെന്ന് ഷീജ പറയുന്നു.

സങ്കീര്‍ണമായ അഭ്യാസമുറകള്‍ക്കു പകരം വളരെ ലളിതമായ വ്യായാമ രീതിയിലാണ് ഷീജ യോഗ അഭ്യസിപ്പിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് അനായാസേന ഇതിലേക്ക് ഇഴുകിച്ചേരാനാകും. മനസും ശരീരവും വളരെപ്പെട്ടന്നുതന്നെ യോഗയിലര്‍പ്പിക്കാനും കഴിയും.

ശരീര ശോഷണം, അമിതവണ്ണം, നടുവേദന, പ്രമേഹം, തുടങ്ങി സ്ത്രീകളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമപ്രതിവിധിയാണ് യോഗ. സിസേറിയനുകള്‍ വര്‍ധിച്ച ഈ കാലത്ത് യോഗാഭ്യാസം സുഖപ്രസവത്തിനുവരെ സഹായകമാകുമെന്നാണ് ഷീജയുടെ അഭിപ്രായം.

അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും യോഗയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഷീജ. എരവിമംഗലത്തു മാത്രമല്ല, കുട്ടനെല്ലൂര്‍, പുത്തൂര്‍, ആനന്ദപുരം, ചാലക്കുടി, എന്നീ സ്ഥലങ്ങളിലും യോഗാക്ലാസുകള്‍ നടത്തിവരുന്നുണ്ട്. ഭര്‍ത്താവ് എരവിമംഗലം ക്ഷേത്രം മേല്‍ശാന്തിയായ കോക്കര കൃഷ്ണന്‍ നമ്പൂതിരി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.