ദാദ്രി: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം മനോഹരമായി നടത്തിക്കൊടുത്തുകൊണ്ട് സര്‍വ്വധര്‍മ്മസമഭാവനയുടെയും മതേതരത്തത്തിന്റെയും സമുജ്ജ്വല മാതൃകയായി മാറി ദാദ്രിയിലെ ഹിന്ദു സമൂഹം. ഗോമാസ വിവാദത്തെത്തുടര്‍ന്ന് ഒരാളെ ജനക്കൂട്ടം കൊലപ്പെടുത്തിയതിന്റെ പേരില്‍ ഹിന്ദുസമൂഹത്തെ അധിക്ഷേപിച്ചവര്‍ക്ക് ശക്തമായ മറുപടിയായി മാറി മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം. സഹിഷ്ണുതയും സമഭാവനയും മതേതരത്തവും ഹിന്ദുസംസ്‌കൃതിയാണ് പകരുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി ദാദ്രിയില്‍ ഹിന്ദുസമൂഹത്തിന്റെ സഹായത്താല്‍ നടന്ന മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം.
ദാദ്രിയിലെ ബിസാദില്‍ തലമുറകളായ ജീവിച്ചുവരുന്നവരാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഹക്കിമും കുടുംബം. ഹിന്ദുക്കളും മുസ്ലിങ്ങളും ഏകോദരസഹോദരങ്ങളായി ജീവിക്കുന്ന ഇവിടെ ഗോമാംസ വിവാദത്തെത്തുടര്‍ന്നുള്ള കൊലപാതകത്തിന്റെ അസ്വസ്ഥമായ അന്തരീക്ഷം കുറച്ച് ദിവസമായി നിലനില്‍ക്കുകയായിരുന്നു. പാവപ്പെട്ട ഹക്കമിന്റെ രണ്ടുപെണ്‍കുട്ടികളുടെ വിവാഹം ഇന്നലെയായിരുന്നു നിശ്ചയിച്ചിരുന്നത്.
സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ വിവാഹം മറ്റൊരു ഗ്രാമത്തില്‍ വച്ച് നടത്തുവാന്‍ ഹക്കിമും കുടുംബവും തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഗ്രാമത്തിലെ മുതിര്‍ന്നവരും ഹിന്ദുസമൂഹവും ഒറ്റക്കെട്ടായി വിവാഹം ഇവിടെ നിന്നും മാറ്റേണ്ടതില്ലെന്നും എല്ലാസഹായങ്ങളും തങ്ങള്‍ നല്‍കാമെന്നും ഹക്കിമിനും കുടുംബത്തിനും ഉറപ്പ് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് വിവാഹം നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ നടത്തുവാന്‍ ഹക്കിം തയ്യാറാവുകയായിരുന്നു. വിവാഹത്തിനുള്ള മുഴുവന്‍ സദ്യയും ഒരുക്കിനല്‍കിയത് വിവാഹ പന്തലിട്ടതും മറ്റ് എല്ലാസഹായങ്ങളും നല്‍കിയതും ഗ്രാമത്തിലെ ഹിന്ദുക്കളായിരുന്നു. ബിസാദയിലെ പ്രൈമറി സ്‌ക്കൂളിലാണ് വിവാഹാഘോഷം നടന്നത്. 1500 പേര്‍ക്ക് ഗ്രാമം സദ്യയുണ്ടാക്കി.
മട്ടര്‍ പനീറും, ദഹി ഭല്ലേയും, പൂരിയും, നാനും പിന്നാലെ രസഗുളയും, ജിലേബിയുമൊരുക്കിയ ഒക്കെയായി നല്ല ഉഗ്രന്‍ പച്ചക്കറി സദ്യ. ഇത് ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യ സംഭവമല്ല, മുമ്പും പലവട്ടം മുസ്‌ലീം സഹോദരങ്ങളുടെ വിവാഹത്തിന് ഞങ്ങളൊക്കെ സഹായിച്ചിട്ടുണ്ട് ഗ്രാമപ്രമുഖന്‍ സഞ്ജയ് റാണ വ്യക്തമാക്കി. ബിസാദയില്‍ പള്ളിപണിയാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ പണപ്പിരിവുനടത്തിയിട്ടുണ്ട്. ഈ വിവാഹത്തോടെ ശാന്തിയും സമാധാനവും ഗ്രാമത്തിലേക്ക് തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു.
കപടമതേതരവാദികളും ബിജെപി വിരുദ്ധരും പത്രമാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതല്ല യഥാര്‍ത്ഥ ദാദ്രിയുടെ ചിത്രമെന്ന് ഉദ്‌ഘോഷിക്കുന്നതായിരുന്നു ഈ വിവാഹം.
















