വൈത്തിരി :വൈത്തിരി കോളിച്ചാല്‍16 റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധി ച്ചു. 20 വര്‍ഷത്തിലധികമായി റോഡിന്റെ ടാറിംഗ് നടത്തിയിട്ട്. മഴ പെയ്താല്‍ പുഴയാ യിമാറുന്ന റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. വര്‍ഷങ്ങളായി അധികൃതര്‍ക്ക് പരാതികള്‍ നല്‍കി മടുത്തിരിക്കുകയാണ് നാട്ടുകാര്‍. റോ ഡിന്റെ ശോച്യാവസ്ഥമൂലം വര്‍ഷങ്ങളായി ദുരിതമാനുഭവിക്കുന്ന നാട്ടുകാര്‍ ഇനി ആരോ ട് പരാതിപ്പെടണമെന്നറിയാ ത്ത അവസ്ഥയിലാണ്. അ ധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ക്ക് രൂപം നല്‍ കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍.
















