അമ്പലവയല്‍ :മദ്യപിച്ച് വാഹനമോടിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ പൊലീസിന്റെ പിടിയിലായി. ബത്തേരി താലൂക്ക് ഓഫീസിലെ ഹൗസിംഗ് വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവദാസനാണ് അമ്പലവയല്‍ പൊലീസിന്റെ പിടിയിലായത്. അമ്പലവയല്‍ ചുള്ളിയോട് റോഡില്‍ കരടിപ്പാറയില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ശിവാദസന്‍ പിടിയിലായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചുള്ളിയോട് ഭാഗത്ത് നിന്നും അമ്പലവയലിലെ താമസസ്ഥലത്തേക്ക് വരികയായിരുന്നു ശിവദാസന്‍. കേസെടുത്ത ശേഷം ഡെപ്യൂട്ടി തഹസില്‍ദാറെ വൈദ്യപരിശോധനക്ക് വിധേയനാക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
















