കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ പന്ത്രണ്ട് ലക്ഷത്തോളം രൂപ വിപണിവില വരുന്ന വന്‍ പാന്‍മസാലശേഖരം പിടികൂടി. ഇന്നലെ പന്ത്രണ്ടരയോടെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് പാര്‍സലുകളുടെ കൂട്ടത്തില്‍ നിന്നും പാന്‍മസാലകള്‍ അടങ്ങിയ നാല് കെട്ടുകള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജമില്പൂര് മഹാരാജ് ഗഞ്ച് സ്വദേശി രബീന്ദ്രന്(27) എന്നയാളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്പന്നങ്ങളുടെ രണ്ടായിരത്തിലധികം പാക്കറ്റുകളാണ് റെയില്‍വെ പൊലീസ് പിടിച്ചെടുത്തത്. രബീന്ദ്രന്റെ പേരില്‍ വന്ന പാര്‍സലുകള്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് പാന്‍മസാലശേഖരം കണ്ടെത്തിയത്.
പത്ത് വര്‍ഷമായി കോഴിക്കോട്ട് താമസിച്ചുവരികയാണ് രബീന്ദ്രന്. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ ഇന്നലെ രാവിലെയാണ് പാന്‍മസാല ശേഖരം കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട് റെയില്‍വെ പൊലീസ് എസ് ഐ കെ കെ ശശിധരന്, അഡീഷണല്‍ എസ് ഐ രാജേന്ദ്രന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്ബാബു, വേണു, പ്രസന്നകുമാര്‍, സതീശന് എന്നിവര്‍ ചേര്‍ന്നാണ് പാന്‍മസാല ശേഖരം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: