നാദാപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അധ്യാപകര്‍ക്ക് മാനേജുമെന്റിന്റെ വിലക്ക് വിവാദമാകുന്നു .കഴിഞ്ഞ ദിവസം നാദാപുരം ടി ഐ എം .ഹയര്‍ സെക്കന്ററി സ്കൂള്‍ സ്കൂള്‍ മാനേജുമെന്റു പുറത്തിറക്കിയ സര്‍ക്കുലറാണ് വിവാദ മായിരിക്കുന്നത് .സ്കൂളിലെ അദ്ധ്യാപകര്‍ക്ക് മാനേജുമെന്റ് എഴുതി നല്കിയ നിര്‍ദേശത്തില്‍ സ്ഥാപനത്തിലെ അധ്യാപകര്‍ മത്സരിക്കരുതെന്നും മത്സരരംഗത്ത് ഇറങ്ങുന്നവര്‍ അഞ്ചു വര്‍ഷത്തേ ശൂന്യാവധി എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് .ഈ സ്കൂളില്‍ നിലവില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ നിരവധി പഞ്ചായത്ത് മെമ്പര്‍മാര്‍ ജോലി ചെയ്യുന്നുണ്ട് .തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്കു സ്ക്കൂളില്‍ ഹാജരാകാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവന്നാണ് മാനേജ്മെന്റിന്റെ വാദം .എന്നാല്‍ മാനേജ്മെന്റിന്റെ ഈ സര്കുലര് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധവും ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റവുമാണെന്ന് സംയുക്ത അധ്യാപക സംഘടനകള്‍ ആരോപിച്ചു . അതേസമയം നാദാപുരം പഞ്ചായത്തില്‍ മുസ്ലിം ലീഗില്‍ സീറ്റ് വിഭജനത്തില്‍ തുടരുന്ന തര്‍ക്കമാണ് ഇതിന്റെ പിന്നിലെന്നും ലീഗിന് നിര്‍ണ്ണായക സ്വാധീനം ഉള്ള മാനേജ്മെന്റുകമ്മറ്റി എടുത്ത തീരുമാനം ഈ സ്കൂളിലെ ചില അധ്യാപകരെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാനന്നും പറയപ്പെടുന്നു .ഇതോടെ എതിര് ഗ്രൂപ്പില്‍ ഉള്ളവരെ ഒതുക്കാനുള്ള അവസരമായി ഇതിനെ ചിലര്‍ ഉപയോഗിക്കുകയാെണന്നു ഒരു വിഭാഗം ആരോപിക്കുന്നു.
ഇതോടൊപ്പം വനിതാ സംവരണമായി മാറിയ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നത്. ഇതേ സ്കൂളില്‍ അധ്യാപകനും ലീഗ്പഞ്ചായത്ത് സെക്രട്ടറിയുടെയും ഭാര്യയെ യാണ് . നാദാപുരം പഞ്ചായത്ത് ലീഗ് കമ്മറ്റിയുടെ മൗനാനുവാദമാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: