ശ്രീനഗര്‍: ഭീകരരെ കിടുകിടാ വിറപ്പിച്ച ധീരനായ പോരാളിക്ക് വീരമൃത്യു. ജമ്മുകശ്മീര്‍ പോലീസില്‍ എസ്‌ഐയായ അല്‍താഫ് അഹമ്മദ് ധര്‍ ആണ് ലഷ്‌ക്കര്‍ ഇ െതായ്ബ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരണമടഞ്ഞത്. 37 കാരനായ അല്‍താഫിന് ഭാര്യയും നാലും അഞ്ചും വയസുള്ള രണ്ടു കൊച്ചുകുട്ടികളുമുണ്ട്. അല്‍താഫിന്റെ മരണം ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ലഷ്‌ക്കര്‍ ഭീകരര്‍ വിരിച്ച വലയില്‍ അദ്ദേഹം കുടുങ്ങുകയായിരുന്നു.
ഭീകരരുടെ പാത കണ്ടെത്തി അവരെ പിന്തുടര്‍ന്ന് വധിക്കുന്നതിലും സൈബര്‍ സന്ദേശങ്ങള്‍ വായിച്ചെടുക്കുന്നതിലും വിദഗ്ധനായിരുന്നു അല്‍താഫ്. ബന്ദിപോരയില്‍ ഏറ്റുമുട്ടലിന് പോകുംവഴിയാണ് അല്‍താഫ് കൊല്ലപ്പെട്ടത്. ലഷ്‌ക്കര്‍ ഭീകരനായ അബു ഖാസിമിനെ പിടിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം ഒളിപ്പോരാട്ടത്തിന് പോയതാണ് അല്‍താഫും.
ധീരതയ്‌ക്കുള്ള രാഷ്‌ട്രപതിയുടെ മെഡല്‍ നേടിയ അല്‍താഫ് 130 ലേറെ ഏറ്റുമുട്ടലുകളില്‍ പങ്കെടുത്തിട്ടുണ്ട്. നൂറിലേറെ ഭീകരരെ അദ്ദേഹം അറസ്റ്റു ചെയ്തിട്ടുമുണ്ട്.
















