Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുപോര് ; തിരുവല്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:14 pm IST
inPathanamthitta

തിരുവല്ല: തിരുവല്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ്സിന് കീറാമുട്ടിയാകുന്നു. എ-ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് വിഘാതമാകുന്നത്. ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി മുന്നേറുമെന്ന കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഗ്രൂപ്പുയോഗങ്ങള്‍ അടക്കമുള്ള നടപടികളുമായി ഇരുപക്ഷവും മുന്നോട്ട് നീങ്ങുന്നത്.

ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍വരെ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി നെട്ടോട്ടം ഓടുകയാണ് ജില്ലാനേതൃത്വം. കെപിസിസി തലം മുതല്‍ നിയോജകമണ്ഡലം ഭാരവാഹികള്‍ വരെയുള്ള പോഷകസംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുളള രഹസ്യ ഗ്രൂപ്പുയോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന തിരക്കിലാണ് ഇരുഗ്രൂപ്പുകളും. സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് യോഗങ്ങള്‍ ഏറെയും. ഐഗ്രൂപ്പിലെ ഒരു പ്രമുഖനേതാവിന്റെ വസതിയില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ കെപിസിസി അംഗമടക്കമുള്ള മണ്ഡലത്തിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു. സ്ഥാനാര്‍ത്ഥീ നിര്‍ണ്ണയത്തില്‍ തങ്ങളുടെ ഗ്രൂപ്പിന് ആധിപത്യം ഉറപ്പിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തത്.

മുന്നണിയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളില്‍ അമ്പതുശതമാനം ഐ ഗ്രൂപ്പിന് വേണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥാനര്‍ത്ഥിനിര്‍ണ്ണയ സമിതികളില്‍ ഐ ഗ്രൂപ്പിന് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നുവന്നു. സമിതി എഗ്രൂപ്പ് കയ്യടക്കിയെന്നും ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്തില്‍ പുളിക്കീഴ് ഡിവിഷനോ മല്ലപ്പളളിയോ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ചാത്തങ്കരി, കൊമ്പങ്കേരി, പുളിക്കീഴ്, കുറ്റൂര്‍ എന്നീ ഡിവിഷനുകളും ആവശ്യപ്പെടുന്നുണ്ട്.

കടപ്ര, നെടുമ്പ്രം, പെരിങ്ങര, നിരണം പഞ്ചായത്തുകളിലെ നാല് സീറ്റുകള്‍ വിതം അവകാശവാദം ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ തവണ തിരുവല്ല ബ്ലോക്ക് ഡിവിഷനില്‍ ഒരു സീറ്റുപോലും ഐ ഗ്രൂപ്പിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഗ്രൂപ്പിന് അതീതമായി വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്ളതെന്നാണ് തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്.

ബുധനാഴ്‌ച്ച വിളിച്ചു ചേര്‍ത്ത രഹസ്യയോഗം സംബന്ധിച്ച് കെപിസിസിയുടെ നടപടി ഉണ്ടാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി മുന്നറിയിപ്പ് നല്‍കി.

നടപടി ഉറപ്പായതോടെ യൂത്ത് കോണ്‍ഗ്രസ് തിരുവല്ല ഈസ്റ്റ് മണ്ഡലം കണ്‍വെന്‍ഷനാണ് ബുധനാഴ്‌ച്ച നടത്തിയതെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍. കെപിസിസി നിര്‍ദ്ദേശം അനുസരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനര്‍ത്ഥി പട്ടിക തയാറാക്കുക മാത്രമായിരുന്നു യോഗത്തിന്റെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ബ്ലോക്ക് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രി നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറിന്റെ വസതിയില്‍ ചേര്‍ന്ന രഹസ്യയോഗവും ബുധനാഴ്‌ച്ച ആനിക്കാട്ട് വിളിച്ചുചേര്‍ത്ത യോഗവും ഗ്രൂപ്പ് യോഗമായി കണക്കാക്കാന്‍ കെപിസിസി തയ്യാറാകണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.