ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ഹന്ദ്വാരയിലെ ഹാഫ്രുദ വനമേഖലയില്‍ സൈന്യം ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജെയ്‌ഷെ മൊഹമ്മദ് ഭീകര സംഘടനയില്‍പ്പെട്ടവരാണ് ഇവരെന്ന് സൈനിക വക്താവ് പറഞ്ഞു. ഭീകരരെല്ലാവരും പാകിസ്ഥാന്‍ സ്വദേശികളാണെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. കഴിഞ്ഞ പുല്‍വാമയില്‍ പാക്കിസ്ഥാന്‍ സ്വദേശികളെന്ന് കരുതപ്പെടുന്ന രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
അടുത്തിടെ ജമ്മുവിലുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാക് തീവ്ര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. 2001 ഡിസംബര്‍ 13ന് ഉണ്ടായ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചതിന് പിന്നിലും ജെയ്ഷെ മുഹമ്മദ് ആയിരുന്നു.
















