കുന്ദമംഗലം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുന്ദമംഗലത്ത് പട്ടികജാതികളും പട്ടികവര്‍ഗങ്ങളും (അതിക്രമം തടയല്‍) നിയമം ബോധവത് ക്കരണ സെമിനാര്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു.
പട്ടികജാതികളും പട്ടികവര്‍ഗ്ഗങ്ങളും (അതിക്രമം തടയല്‍) നിയമം, പൗരാവകാശ നിയമം എന്നിവ സംബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ പൊതുജ നങ്ങള്‍, പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, സംസ്ഥാന-ജില്ലാതല പട്ടിക ജാ തി ഉപദേശക സമിതി അംഗങ്ങള്‍, പട്ടികജാതി പ്രൊമോട്ടര്‍മാര്‍, പട്ടികജാതി- വര്‍ഗ്ഗ സംഘടനാ പ്രതിനിധികള്‍, പോലീസ്- നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുട ങ്ങിയവര്‍ പങ്കെടുത്തു.
അഡ്വ. സി.എം. പ്രദീപ്കുമാര്‍, ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്.മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ ക്ലാസെടുത്തു
















