മുക്കം: വര്‍ഷങ്ങളായി അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തനം നടത്തിവന്ന കൊടിയത്തൂര്‍ പാലിയേറ്റീവ് കെയറിന് ആസ്ഥാനമായി. സന്നദ്ധ സംഘടനകളുടെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തി ച്ചുവരുന്ന പാലിയേറ്റീവ് കെയറിന് പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പിറകുവ ശത്താണ് ഇരുപത് ലക്ഷം രൂപ ചെലവില്‍ ഗ്രാമ പഞ്ചാ യത്ത് കെട്ടിടം നിര്‍മ്മിച്ചത്. ക്ലിനിക്ക്, ഫിസിയോ തെറാപ്പി യൂനിറ്റ്, ഓഫീസ്, ഫാര്‍മസി, മിനി കോണ്‍ഫറന്‍സ് ഹാള്‍, സ്‌റ്റോര്‍ എന്നീ സൗക ര്യങ്ങളുള്‍ക്കൊള്ളുന്ന കെട്ടിടമാണ് നിര്‍മ്മിച്ചത്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായ ത്തിലെ 250ാളം കിടപ്പിലാ യവരും നിര്‍ധനരുമായ രോഗി കള്‍ക്ക് ഈ കേന്ദ്രം ആശ്വാസ മാകും. കെട്ടിടോദ്ഘാടനം സി മോയിന്‍കുട്ടി എം എല്‍ എ നിര്‍വ്വഹിച്ചു.
















