ബെംഗളൂരു: എല്ലാവിഭാഗത്തിലുള്ളവര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണമെന്നും പൊതുവായ ശ്മശാനങ്ങള്‍ ആവശ്യമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.
ശക്തവും ധാര്‍മ്മികവുമായ സമൂഹനിര്‍മ്മാണത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണ്, സര്‍സംഘചാലക് പറഞ്ഞു. വിവിധ സമുദായങ്ങള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ദാദ്രി സംഭവങ്ങളുടെ സാഹചര്യത്തിലാണ് ഇക്കാര്യം സര്‍സംഘചാലക് പറഞ്ഞത്. ഇവിടെ നടന്ന ത്രിദിന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സമുദായങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ചര്‍ച്ചകളിലൂടെ വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനാവും. ഗ്രാമങ്ങളുടെ സാമ്പത്തിക വളര്‍ച്ചക്കായി പശുവിനെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും സര്‍സംഘചാലക് പറഞ്ഞു.
















