മുംബൈ: ഷീന ബോറ വധക്കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയവേ ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലായ നയന്‍ എക്‌സ് മാധ്യമ വിഭാഗം മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു. ഷീനയുടെ അമ്മയായ ഇന്ദ്രാണിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതിനിടെ വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇന്ദ്രാണിയുടെ യൂറിന്‍ സാമ്പിള്‍ പരിശോധനയില്‍ വൈരുദ്ധ്യം കണ്ടെത്തിയത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.
ഹിന്ദുജ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വിഷാദ രോഗത്തിനുള്ള മരുന്ന് 10 മടങ്ങ് അധികമായി കഴിച്ചതായി കണ്ടെത്തി.
എന്നാല്‍ മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരുവിധ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്താനായില്ല. ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്കായി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതര്‍.
















