പിലിഫിത്: ഉത്തര്‍പ്രദേശിലെ പിലിഫിതില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തെ തുടര്‍ന്ന് ഒന്‍പതു വയസ്സുകാരന്‍ അറസ്റ്റിലായി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റം സമ്മതിച്ച ഒന്‍പതുകാരനെ ബറെയ്‌ലിയിലെ ജുവനൈല്‍ ഹോമിലാക്കിയിരിക്കുകയാണ്.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയില്‍ നിന്നും വിവരമറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ജാതവ് സമുദായാംഗമാണ് പെണ്‍കുട്ടി. ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ ഒന്‍പതുകാരനെന്ന് യുപി പോലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുമ്പില്‍ തങ്ങളുടെ സമുദായക്കാര്‍ നടത്തിയ പ്രതിഷേധമാണ് കേസെടുക്കാന്‍ തയ്യാറായതെന്ന് ബന്ധുക്കള്‍ പറയുന്നു.
















