ന്യൂദല്‍ഹി: അഹിംസ, സമാധാനം, സഹിഷ്ണുത തുടങ്ങിയ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കായി നാം പുനഃസമര്‍പ്പിക്കേണ്ട ദിവസമാണ് ഗാന്ധിജയന്തിയെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. അപൂര്‍വ്വമായ ദീര്‍ഘദര്‍ശിത്വത്തോടു കൂടിയ അസാധാരണ വിപ്ലവകാരിയായിരുന്നു ഗാന്ധിജി.
മഹാത്മാഗാന്ധിയുടെ അമൂല്യമായ പ്രബോധനങ്ങളില്‍ നിന്നും വെളിച്ചമുള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പ്രവൃത്തിയിലേക്ക് പകര്‍ത്തുവാനും ഗാന്ധിജയന്തി സന്ദേശത്തില്‍ രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.
വെല്ലുവിളികളിലുടനീളം അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നമ്മെ നയിക്കട്ടേയെന്നും, ശക്തവും, പുനരുജ്ജീവിക്കപ്പെട്ടതുമായ ഭാരതനിര്‍മ്മാണത്തിന് നമ്മെ പ്രാപ്തരാക്കട്ടേയെന്നും രാഷ്‌ട്രപതി പറഞ്ഞു.
















