ചേളന്നൂര്‍: നാളികേരവികസന ബോര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ നീര ടെക്‌നിഷ്യന്‍മാരുടെ ദൗര്‍ലഭ്യത്തിന് പരിഹാരമാവുന്നു. നേപ്പാളിലെ ഹഗ്ഗെ, ഗുഡ്‌വാള്‍ എന്നിവിടങ്ങളില്‍ നിന്ന് 30 തൊഴിലാളികളാണ് ചേളന്നൂരില്‍ പരിശീലനത്തിന് എത്തിയത്.
കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയോടെ തദ്ദേശീയരായ നൂറ് കണക്കിന് ആളുകളെ ട്രെയിനിംഗ് നടത്തിയിട്ടും വളരെ കുറച്ചു പേര്‍ മാത്രമാണ് ഈ രംഗത്ത് നിലയുറപ്പിച്ചത്. നാളികേര കര്‍ഷകരുടെ ആശങ്കക്ക് പരിഹാരമായാണ് കമ്പനി നേപ്പാള്‍ സ്വദേശികളെ പരിശീലനത്തിന് എത്തിച്ചത്
രണ്ട് ദിവസമായി ഗ്രൗണ്ടില്‍ അടിക്കാനും കെട്ടാനുമുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്.
നാളെ ചേളന്നൂര്‍ പൊരുമ്പൊയില്‍ നീരപ്ലാന്റ് പരിസരത്ത് ഔദ്യോഗിക പരിശീലനം ബഹു എം.പി. എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്യും. കമ്പനി ചെയര്‍മാന്‍ പ്രദീപന്‍ മാസ്റ്റര്‍, ഹരിദാസന്‍, യു. ശേഖരന്‍, സുരേഷ് മാസ്റ്റര്‍, കവിത , കാക്കൂര്‍ എസ്.ഐ. സുജിത്ത് എന്നിവര്‍ സംബന്ധിക്കും.
പത്ത് തെങ്ങില്‍ ചെത്തിയാല്‍ 40,000 ല്‍ കുറയാത്തവരുമാനം തൊഴിലാളിക്ക് ലഭിക്കും. കമ്പനിക്ക് നീര ചെത്താന്‍ 18,000 തെങ്ങുകള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട് ഇതിന് 1800 ടെക്‌നിഷ്യന്‍ മാരെ ആവശ്യമുണ്ട്.
ഇപ്പോള്‍ വളരെ കുറച്ചു പേര്‍മാത്രമേ ഈ മേഖലയില്‍ കടന്നുവന്നിട്ടുള്ളൂ. അഞ്ച് പേരെ വീതം 5 ഫെഡറേഷനിലായി പരിശീലനിപ്പിക്കുമെന്നും ഇത് വിജയിച്ചാല്‍ കേരളത്തിലാകമാനം ഒരുലക്ഷത്തിലധികം പേരെ നേപ്പാളില്‍ നിന്ന് കൊണ്ടുവരുമെന്നും നേപ്പാളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്ന വിനോദ് പനായി പറഞ്ഞു.
















