കോഴിക്കോട്: സിപിഎം ആദര്‍ശപരമായി മരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഭൗതികവാദത്തില്‍ നിന്നും ആത്മീയവാദത്തിലേക്കുള്ള അവരുടെ പരിവര്‍ത്തനമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി മെഡിക്കല്‍കോളേജ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവൂര്‍ അങ്ങാടിയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അതിവേഗത്തില്‍ ബിജെപിക്ക് അനുകൂലമായ മാറ്റമാണ് നടക്കുന്നത്.് ഇരു മുന്നണികള്‍ കേരളത്തില്‍ ന്യൂനപക്ഷപ്രീണനം നടത്തുകയും പട്ടികജാതി-പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. ഇത്കാരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വരാന്‍പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ മുന്‍കാല പ്രവര്‍ത്തകരെ യോഗത്തില്‍ ആദരിച്ചു. വിവിധ രാഷ്‌ട്രീയപാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വന്നവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. ബിജെപി സൗത്ത് മണ്ഡലം ജനറല്‍സെക്രട്ടറി ബബ്‌ലു കെ.കെ. അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍, ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, സംസ്ഥാനസമിതി അംഗം ടി.എം. അനില്‍കുമാര്‍, യുവമോര്‍ച്ച ജില്ലാവൈസ്പ്രസിഡന്റ് സുജീഷ് പുതുക്കുടി, ഹിന്ദുഐക്യവേദി കോര്‍പ്പറേഷന്‍ സെക്രട്ടറി കൃഷ്ണദാസ് കോവൂര്‍, സനൂപ് എം, അനൂപ് ടി.കെ. എന്നിവര്‍ സംസാരിച്ചു. ഗിരീഷ് ദേവഗിരി സ്വാഗതവും പി.ബി. രാജേഷ് നന്ദിയും പറഞ്ഞു. പൊതുയോഗത്തിന് മുമ്പായി നടന്ന പ്രകടനത്തിന് രാജേഷ്, ബിജീഷ്, വിനീഷ്, ജിത്തു, ബൈജു, രമേശന്‍ എന്നിവര്‍ നേതൃത്വം നല്കി.
















