ന്യൂദല്‍ഹി: ഭീകരവാദം വളര്‍ത്തുന്ന നിലപാട് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഭാരതം .പാക്കിസ്ഥാനിലെ അസ്ഥിരതയ്‌ക്കു കാരണം ഭീകരവാദത്തെ പിന്തുണച്ചതാണെന്നും ഇതിന് ഭാരതത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുയല്ല വേണ്ടത്. ഭീകരവാദത്തെ പാക്കിസ്ഥാനില്‍ നിന്ന് തുടച്ചു നീക്കിയാല്‍ മതിയെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചു.
കശ്മീരില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്രം ആവശ്യപ്പെട്ട് പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് പാക് പ്രാധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. പ്രശ്‌നപരിഹാരത്തിനായ് നാലിന നിര്‍ദ്ദേശങ്ങള്‍ ഷെരിഫ് മുന്നോട്ട് വെച്ചു.
2003ലെ സമാധാന ഉടമ്പടി അനുസരിച്ച് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ പാലിക്കപ്പെടണം. ഇക്കാര്യം നിരീക്ഷിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭയുടെ മേല്‍നോട്ടത്തില്‍ സമിതിയെ നിയോഗിക്കണമെന്നും ഷെരിഫ് ആവശ്യപ്പെട്ടു.
പരസ്പരധാരണയുടെ അടിസ്താനത്തില്‍ സിയാച്ചിനില്‍ നിന്നും ഇരു രാജ്യങ്ങളുടെ സൈനികരും പിന്മാറണം. ഏറ്റുമുട്ടലല്ല സഹകരണമാണ് വേണ്ടതെന്നും നവാസ് ഷെരിഫ് പറഞ്ഞു.
















