ന്യൂദല്‍ഹി: വയോജനങ്ങളുടെ ക്ഷേമവും, ആരോഗ്യവും, ആദരവും, ക്രിയാത്മക ജീവിതവും ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാകാന്‍ അന്താരാഷ്‌ട്ര വയോജനദിനത്തലേന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആഹ്വാനം ചെയ്തു.
നമ്മുടെ ജനസംഖ്യയുടെ നല്ലൊരു ശതമാനവും വയോജനങ്ങളാണ്. സാമ്പത്തികമായും, സാമൂഹികമായും മോശം സ്ഥിതിയിലുള്ള വയോജനങ്ങളെ സമൂഹം പരിരക്ഷിക്കേണ്ടതാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
















