ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഹരിത ഹൈവേ നയം പുറത്തിറക്കി. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി നയം പ്രകാശനം ചെയ്തു. ദേശീയപാതകള്‍ കര്‍ഷകര്‍ അടക്കമുള്ള ജനങ്ങളുടേയും സ്വകാര്യമേഖലയുടേയും സര്‍ക്കാരിതര സംഘടനകളുടയേും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സഹായത്തോടെ ഹരിതവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
പാതയോരങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് പ്രധാന പരിപാടി. മൊത്തം ഹൈവേ നിര്‍മ്മാണപദ്ധതികള്‍ക്കു വരുന്ന ചെലവിന്റെ ഒരു ശതമാനം ദേശീയ പാതകള്‍ ഹരിതാഭമാക്കാന്‍ നീക്കിവയ്‌ക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം ആയിരം കോടി രൂപ ഇങ്ങനെ ലഭിക്കും. ഗ്രാമീണ മേഖലകളിലെ അഞ്ചുലക്ഷം പേര്‍ക്ക് ഇതുവഴി തൊഴിലും നല്‍കാന്‍ കഴിയും. ഗഡ്ക്കരി പറഞ്ഞു.
ഐഎ്ആര്‍ഒയുടെ ഭുവന്‍, ഗഗന്‍ ഉപഗ്രഹങ്ങള്‍ വഴി പദ്ധതി കൃത്യമായി നിരീക്ഷിക്കും. എത്രമരങ്ങള്‍ നട്ടുവെന്ന് എണ്ണും. പദ്ധതി കൃത്യമായി ഓഡിറ്റും ചെയ്യും. മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി അവാര്‍ഡ് നല്‍കും.സംസ്ഥാന സര്‍ക്കാരുകള്‍ ഇതേതരത്തിലുള്ള പരിപാടികള്‍ തുടങ്ങാന്‍ മന്ത്രി അഭ്യര്‍ഥിച്ചു. ഇതുവഴി മലിനീകരണം കുറയും, അപകടങ്ങളും കുറയും, മന്ത്രി തുടര്‍ന്നു.
















