കോഴിക്കോട്: സംസ്ഥാനത്തെ സംവരണേതര മുന്നാക്ക ജനവിഭാഗങ്ങളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമാക്കി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) ഡാറ്റാ ബാങ്കിനു രൂപം നല്‍കുന്നു. ഓണ്‍ലൈന്‍ ഡാറ്റാ ബാങ്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് ഹോട്ടല്‍ അളകാപുരിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളുടെ സാമൂഹികാവസ്ഥ, തൊഴില്‍ മേഖലകള്‍, പൊതു ആരോഗ്യ സ്ഥിതി, ആയുര്‍ദൈര്‍ഘ്യം, കുടുംബാംഗങ്ങള്‍, പാര്‍പ്പിടങ്ങളുടെ സ്ഥിതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ മുന്‍ഗണനകള്‍ തുടങ്ങിയ വിവരങ്ങളടങ്ങിയ ഡാറ്റാബാങ്കാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംവരണേതര വിഭാഗത്തില്‍ പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സമുന്നതി നല്‍കുന്ന വിദ്യാഭ്യാസ സംരംഭക നൈപുണ്യ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിും ഡാറ്റാബാങ്ക് സഹായകമാകും. ഒക്ടോബറ ഒന്നു മുതല്‍ ംംം.മൊൗിിമവേശ.രീാ എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ എന്‍ട്രികള്‍ നടത്താവുന്നതാണ്.
യുവജനങ്ങളുടെ തൊഴില്‍ അഭിരുചി കണ്ടത്തെി നൈപുണ്യ പരിശീലനം നല്‍കി പ്‌ളേസ്‌മെന്റ് നല്‍കുന്ന നൈപുണ്യ സമുന്നതിയുടെ ഉദ്ഘാടനം സെപ്തംബര്‍ 30ന് പ്രസ്‌കഌബ്ബ് ഹാളില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
സമുന്നതി ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി, കെ. ബാലകൃഷ്ണകിടാവ്, അങ്കത്തില്‍ അജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















