കടുത്തുരുത്തി: പുലിത്തുരുത്ത് കാവ് നശിപ്പിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നടപടിവേണമെന്ന് കാവ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിരവധിപേര്‍ നിത്യവും ആരാധന നടത്തുന്ന കാവിന്റെ സംരക്ഷണവേലിയും ആരാധനാപീഠവും നിലവിളക്കും സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുകയായിരുന്നു.
ഇതുമൂലം ആരാധനയ്‌ക്ക് മുടക്കം വന്നു. ഇത് സംബന്ധിച്ച് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. അന്വേഷണം ഊര്‍ജ്ജിതമാക്കി ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാവ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞ് പീടികത്തറ, സെക്രട്ടറി മഹേഷ് എം.എം എന്നിവര്‍ ആവശ്യപ്പെട്ടു.
















