Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്‌സിസ്റ്റുകാര്‍ കേരള ചരിത്രം പഠിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:33 pm IST
in Vicharam

ഭാരതത്തില്‍ സാമൂഹ്യനവോത്ഥാനവും പരിവര്‍ത്തനവും നടന്നിട്ടുള്ളത് സംഘര്‍ഷത്തിലൂടെയല്ല. പക്ഷേ ലോകത്തില്‍ എല്ലായിടത്തും അത് രക്തരൂക്ഷിതമായിരുന്നു. കൊലപാതകങ്ങളെ ആദര്‍ശവത്കരിക്കുവാന്‍ നവോത്ഥാനം സംഘര്‍ഷത്തിലൂടെയാണ് നടന്നിട്ടുള്ളതെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള കുത്സിതശ്രമങ്ങളാണിന്ന് നടന്നുകൊണ്ടിരിക്കുന്നത്. വികലവും അപൂര്‍ണ്ണവുമായ മനുഷ്യവീക്ഷണം രൂപപ്പെട്ട യൂറോപ്പ് ആണ് ശരി എന്നതരത്തില്‍, ഭാരതത്തിന്റെ പാരമ്പര്യത്തെയും പൗരാണികതയെയും തള്ളിപ്പറയുകയാണ് ചിലര്‍. ഭയം ആണ് മതത്തിനടിസ്ഥാനം എന്നുപ്രചരിപ്പിക്കുന്നു. ആരാധന എന്നത് സ്‌നേഹത്തില്‍ നിന്നും സാഹോദര്യത്തില്‍നിന്നും അറിവില്‍നിന്നും ഉടലെടുക്കുന്ന ഒന്നാണ് എന്ന യാഥാര്‍ത്ഥ്യത്തെ പാടേ വിസ്മരിക്കുന്നു.

ഭാരതദര്‍ശനത്തിന് നേരേവിരുദ്ധമാണ് പാശ്ചാത്യവീക്ഷണങ്ങള്‍ എല്ലാംതന്നെ. ഭാരതത്തിലെ ശ്രേഷ്ഠരായ ആദ്ധ്യാത്മിക ആചാര്യന്മാരാണ് നമ്മുടെ മഹത്തായ നവോത്ഥാനത്തിന് എക്കാലവും നേതൃത്വം നില്‍കിയത്.ആ ആചാര്യന്മാര്‍ മതപുരോഹിതന്മാര്‍ അല്ലായിരുന്നു. അടിമത്തം നിയമംമൂലം നിരോധിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടത് 10 ലക്ഷത്തോളം മനുഷ്യരാണ്.

യാതൊരുവിധ നിയമത്തിന്റെയും സൈന്യത്തിന്റെയും പിന്‍ബലമില്ലാതെ ശ്രീനാരായണഗുരുദേവന്‍ ശിവഗിരി പ്രതിഷ്ഠ നടത്തിയപ്പോള്‍ ഒരുതുള്ളി രക്തംപോലും വീണില്ല.ആദ്ധ്യാത്മിക ആചാര്യന്‍ തിരികൊളുത്തിയ വിപ്ലവമായതുകൊണ്ടാണ് അത് രക്തരൂക്ഷിതമായ തലത്തിലേക്ക് അധഃപതിക്കാതിരുന്നത്.മതവും ആത്മീയതും രണ്ടാണ്. ശ്രീനാരായണഗുരുദേവന്റെ ആത്മീയത ഭാരതത്തിന്റെ ആത്മീയതയല്ല, അന്യമാണ് എന്ന് സ്ഥാപിക്കുന്നതിന് കപടശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മതത്തിന് ഗ്രന്ഥം, നിയമം, വിധികള്‍,വിശ്വാസികള്‍ എന്നിങ്ങനെ ധാരാളം വ്യവസ്ഥകളുള്ളപ്പോള്‍ ആത്മീയത എന്നത് പ്രാഥമികമായ വേലിക്കെട്ടുകള്‍ പൊട്ടിക്കുന്നതാണ്.

അയ്യാവൈകുണ്ഠസ്വാമികൾ മുതലിങ്ങോട്ട് ആദ്ധ്യാത്മിക ആചാര്യന്മാരായിരുന്ന സാമൂഹ്യപരിഷ്‌കർത്താക്കളാണ് കേരളനവോത്ഥാനത്തിന്റെ ശിൽപികൾ. സാക്ഷരനല്ലാതിരുന്നിട്ടുപോലും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽനിന്നും ആകാശത്തോളം വളർന്ന മഹാത്മാ അയ്യങ്കാളിയും തമസ്‌കരിക്കപ്പെടുന്ന തരത്തിലാണ് ഇവിടെ ചരിത്രം എഴുതപ്പെട്ടിട്ടുള്ളത്.ഇഎംഎസ് എഴുതിയ 420 പേജിലധികം വരുന്ന ‘കേരളചരിത്രം’ബൃഹദ്ഗ്രന്ഥത്തിൽ അയ്യങ്കാളിയുടെയും വി.ടി.ഭട്ടതിരിപ്പാടിന്റെയും പേരില്ലാതെ പോയത് എന്തുകൊണ്ടാണ്?അത് മനഃപൂർവ്വം തന്നെയാണ്.

വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഇവിടെ മാറ്റങ്ങൾ വരുത്തിയത് കമ്യൂണിസ്റ്റുകളാണ് എന്ന് വരുത്തിത്തീർക്കുന്നതിനാണ് ഇത്തരം മഹാപ്രതിഭകളെ അവഗണിക്കുന്നത്.

സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് സാക്ഷരതയിൽ ദേശീയ ശരാശരി വെറും 10% മാത്രമായിരുന്നപ്പോൾ, കേരളത്തിൽ അത് 44% ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടത്. ഗുരുദേവൻ ഹിന്ദുവല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ അത് ഏത് തരത്തിലാണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ഗുരുവിന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് സ്ഥാപിക്കുന്നവർ ഗുരുദേവദർശനത്തിന്റെ അടിത്തറ ആത്മീയതയാണ് എന്നത് മനസ്സിലാക്കേണ്ടതാണ്.

കമ്യൂണിസത്തിന്റെ അടിസ്ഥാനം ആത്മീയ വിരുദ്ധതയാണ്.ഗുരുദേവദർശനത്തിൽ നവീകരണമെന്നത് കമ്യൂണിസത്തിൽ നശീകരണം ആണ്. അതുപോലെ തന്നെ സമന്വയമല്ല സംഘർഷമാണ് കമ്യൂണിസം പ്രദാനം ചെയ്യുന്നത്. മതാധിഷ്ഠിതവും മതവിരുദ്ധവുംപോലെ, ഈശ്വരവാദവും നിരീശ്വരവാദവുംപോലെ, അദ്വൈതവും അക്രമവുംപോലെ തികച്ചും വൈരുദ്ധ്യമാണ് ഗുരുദേവദർശനവും കമ്യൂണിസ്റ്റ് തത്വശാസ്ത്രവും തമ്മിൽ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.