‘നവതിയിലെത്തിയ നവോത്ഥാന നക്ഷത്രം’ (ജന്മഭൂമി 24-09-2015) എന്ന മുരളി പാറപ്പുറത്തിന്റെ ലേഖനം ഉജ്വലമായി. തമിഴ്‌നാട്ടില്‍ ഒന്‍പത് വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നയാളാണ് ഞാന്‍. പരമേശ്വര്‍ജിയെ വര്‍ഷങ്ങളായി അറിയാം. എന്നാല്‍ ഇപ്പോള്‍ നവതിയിലെത്തി നില്‍ക്കുന്ന ആ സാംസ്‌കാരിക വ്യക്തിത്വത്തെക്കുറിച്ച് എന്നെപ്പോലുള്ളവര്‍ക്ക് അജ്ഞാതമായിരുന്ന അറിവുകള്‍ ലേഖനത്തിലുള്ളത് ആഹ്ലാദകരമാണ്. അഭിവന്ദ്യനായ പരമേശ്വര്‍ജിക്ക് ആദരവ് അര്‍പ്പിക്കുന്നതോടൊപ്പം ജന്മഭൂമിക്ക് അഭിനന്ദനങ്ങളും നേരുന്നു.
ആര്‍.ഷണ്‍മുഖസുന്ദരം
തൃശൂര്‍
















