Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമരസതയിലൂടെ മുന്നേറാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 11:18 am IST
in Vicharam

? രാഷ്‌ട്രതന്ത്രത്തില്‍ പഠിപ്പിക്കുന്നത് സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് ജനാധിപത്യത്തെ സക്രിയമാക്കി നിര്‍ത്താനാവുമെന്നാണ്. പണ്ഡിറ്റ്ജി പറഞ്ഞത് നാം ഓരോരുത്തരും മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ കാര്യമാക്കണമെന്നും അങ്ങനെ പുരോഗതി പ്രാപിക്കണമെന്നുമാണ്. വണ്‍ റാങ്ക് വണ്‍പെന്‍ഷന്‍ അല്ലെങ്കില്‍ സംവരണം പോലുള്ള പ്രക്ഷോഭത്തെ ഏകാത്മമാനവദര്‍ശനത്തിന്റെ കാഴ്ചപ്പാടില്‍ എങ്ങനെ കാണുന്നു.

= താല്‍പ്പര്യഗ്രൂപ്പുകളുടെ കാര്യം ഏകാത്മമാനവദര്‍ശനം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ജനാധിപത്യത്തില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് അത്തരം ഗ്രൂപ്പുകള്‍ രൂപപ്പെടുന്നത്.

അതേസമയം, അത്തരം താല്‍പ്പര്യ ഗ്രൂപ്പുകള്‍ വഴി മറ്റുള്ളവരുടെ ചെലവില്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉദ്യമിക്കുന്നത് ശരിയല്ലെന്ന് ഓര്‍മിക്കണം. എല്ലാവരുടേയും ക്ഷേമമെന്ന സംയുക്ത സമീപനമാണുവേണ്ടത്. എന്റെ താല്‍പ്പര്യം വിശാലമായ രാഷ്‌ട്രീയതാല്‍പ്പര്യത്തിലാകണമെന്ന് തിരിച്ചറിയണം. ഇത്തരം കാര്യങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആവശ്യം വരരുത് എന്ന കാര്യത്തില്‍ സര്‍ക്കാരും ജാഗ്രത്താവണം.

ഏകാത്മമാനവദര്‍ശനത്തില്‍, സര്‍ക്കാരെന്നാല്‍ നമ്മളില്‍നിന്നു വ്യത്യസ്തമായ ഒന്നാണെന്ന ചിന്ത തീരെയില്ല. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഫാനിന്റെ ശക്തമായ കാറ്റ് വേണം, എനിക്കത് തീരെ വേണ്ട. പക്ഷേ, കുറഞ്ഞ വേഗതയില്‍ ഫാനുപയോഗിക്കാമെന്ന് നമ്മള്‍ ധാരണയിലെത്തുന്നു. ഈ കാഴ്ചപ്പാടില്‍ താല്‍പ്പര്യങ്ങളുടെ ധാരണ, സൗഹാര്‍ദ്ദം സാധ്യമാണ്. സംഘട്ടനത്തിലൂടെയല്ല സമരസതയിലൂടെ നമുക്ക് നമുക്ക് മുന്നേറാം. എന്റെ താല്‍പ്പര്യം എല്ലാവരുടേതുമായിരിക്കില്ല എന്ന് സര്‍ക്കാരും സമൂഹവും തിരിച്ചറിഞ്ഞാല്‍ മതി. ഈ സന്തുലനം ഇരുപക്ഷത്തുനിന്നും വേണം.

വാസ്തവത്തില്‍ അവര്‍ രണ്ടും രണ്ടുപക്ഷത്തല്ല, മറിച്ച് സംയുക്തമായ ഒന്നാണ്. ഒരുപക്ഷത്തെ അടിച്ചമര്‍ത്തുന്നതും ഒതുക്കുന്നതും എല്ലാവരുടേയും താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഓരോരുത്തരും തിരിച്ചറിയണം. ആ സമീപനമാണ് നാം കൈക്കൊള്ളേണ്ടത്.

? ഇവിടെ ഒരു വൈരുദ്ധ്യം തോന്നാം. ഒരുവശത്ത് പറയുന്നു, സമാജം അത്രത്തോളം പരിപക്വമില്ലെന്ന്, അതേസമയം പരിവര്‍ത്തനത്തില്‍ സമാജത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും പറയുന്നു. ഇത് പ്രായോഗികമല്ലാത്ത ആശയമായി തോന്നുന്നുണ്ടോ.

= ഇത് അപ്രായോഗികവും ശ്രമകരവുമാണെന്ന് തോന്നാം. പക്ഷേ ഇതാണ് പുരോഗതിക്കുള്ള ഒരേയൊരു മാര്‍ഗം. വേറെ ബദലില്ല. സര്‍ക്കാര്‍ ശക്തമായ നയം രൂപീകരിക്കുന്നു, സമാജത്തെ ഏകസ്വരൂപമായി സംഘടിപ്പിക്കണം. ഇതു രണ്ടും ഒത്തൊരുമിച്ച് പോകണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച് ‘ശരിയാണ്, നമുക്കിതു സാധിക്കും’ എന്ന് തീരുമാനിക്കണം. ഇതുവരെ നാം ഇതിന് ശ്രമിച്ചിട്ടില്ല, അതുകൊണ്ട് സാധിച്ചിട്ടുമില്ല.

സമാജത്തിലെയും രാഷ്‌ട്രീയത്തിലെയും പ്രധാനികള്‍ സമ്മതിച്ചുറച്ച് ഒരേ ദിശയില്‍ മുന്നോട്ട് നീങ്ങിയാല്‍ നമുക്കിത് നേടാനാകും. ഉദാഹരണത്തിന്, ബാന്‍ഡ് വാദ്യവുമായുള്ള ഒരു പഥസഞ്ചലനം നടക്കുമ്പോള്‍, ഒരു ഘട്ടത്തില്‍ വാദ്യങ്ങള്‍ വായിക്കാന്‍ പറ്റാത്ത സ്ഥിതിവരും, എങ്കിലും വാദ്യമില്ലാതെ സഞ്ചലനം നടക്കും. ഒടുവില്‍ വീണ്ടും വാദ്യവും സഞ്ചലനവും ഒന്നിക്കും. ഇതൊരു നിസ്സാര ഉദാഹരണമായി തോന്നാം. പക്ഷേ ഇതാണ് ശരിയായ ഉദാഹരണം, ഇത് മനോനിലയാണ് പ്രകടിപ്പിക്കുന്നത്.

അധികാരത്തിലിരിക്കുന്നവരും സമാജത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഒന്നിച്ചാല്‍ രാഷ്‌ട്രത്തെ ശക്തമാക്കാം, സംഘര്‍ഷമില്ലാതെ. ഏകാത്മമാനവ ദര്‍ശനം ഈ തരത്തില്‍ ഏറ്റവും പ്രായോഗികമായ സമീപനമാണ്, ഈ മാര്‍ഗ്ഗത്തില്‍ കുറച്ച് മുന്നോട്ടു പോകാം, അതിന്റെ സാധ്യത നേരിട്ട് മനസ്സിലാക്കാന്‍ ആവശ്യമായ പരീക്ഷണത്തിലൂടെ ഇത് വിശദമാക്കാതെ നമുക്ക് അതിന്റെ പ്രായോഗികത തെളിയിക്കാനാവില്ല.

? കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാവുന്നു. ചിലപ്പോള്‍ പ്രത്യേക പാക്കേജിന്റെ പേരില്‍, ചിലപ്പോള്‍ മറ്റ് വിഷയങ്ങളില്‍. ഏകാത്മമാനവ ദര്‍ശനത്തിലൂടെ എന്താണിതിനു പോംവഴി.

= വൈകാരികമായ ഒത്തൊരുമമാത്രമാണിതിനു പരിഹാരം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് രാഷ്‌ട്രത്തിനുവേണ്ടിയാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ രാഷ്‌ട്രത്തിന്റേതാണ്, വേറിട്ടതാണെന്ന് പറയാനാവില്ല. ഈ പാരസ്പര്യമുള്ളിടത്തോളം എല്ലാം നേരാംവണ്ണമായിരിക്കും. പ്രത്യേക പാക്കേജ് ഒരു രാഷ്‌ട്രീയായുധം ആകുകയും ഓരോരുത്തും ഈ രാഷ്‌ട്രീയ ബ്ലാക്‌മെയിലിങ് അവരെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുമെന്ന് ചിന്തിക്കുകയും ചെയ്യുമ്പോള്‍ അത് അസന്തുഷ്ടിയും മത്സരവും ഉണ്ടാക്കും. ഇതിനെ യുക്തിസഹമായി നീതിമത്കരിക്കാനും സൗഹാര്‍ദ്ദ പൂര്‍ണമായി പ്രവര്‍ത്തിക്കാനും കഴിയണം.

? വിശ്വാസ്യതയും ആത്മാര്‍ത്ഥതയുമാണ് മുഖ്യമാനദണ്ഡമെന്ന് പറഞ്ഞു. ഏകാത്മമാനവദര്‍ശനത്തില്‍ അത്തരത്തില്‍ നയനിര്‍ദ്ദേശമുണ്ടോ.

= സമാജത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള സംവരണ നയം ഇക്കാര്യത്തില്‍ ഉത്തമ ഉദാഹരണമാണ്. അതിന്മേല്‍ രാഷ്‌ട്രീയം കലര്‍ത്തുന്നതിനു പകരം, ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്തതുപോലെ ഈ നയം നടപ്പാക്കിയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതിവരില്ലായിരുന്നു. തുടക്കം മുതലേ അത് രാഷ്‌ട്രീയവല്‍ക്കരിച്ചു. രാജ്യതാല്‍പ്പര്യങ്ങളിലും സമാജസമത്വത്തിലും ശരിയായ ജാഗ്രതയുള്ള ജനങ്ങളും സമൂഹത്തിലെ ചില പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിച്ച്, അവര്‍ തീരുമാനിക്കട്ടെ ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എത്രകാലം സംവരണം വേണമെന്ന്. സ്വയംഭരണ കമ്മീഷനുകളെപ്പോലുള്ള, രാഷ്‌ട്രീയരഹിതമായ സമിതി അതിന്റെ നടപ്പാക്കല്‍ ചുമതല നിര്‍വഹിക്കട്ടെ; അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും രാഷ്‌ട്രീയ അധികാരികള്‍ വിലയിരുത്തട്ടെ.

? ഏകാത്മമാനവ ദര്‍ശനം വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ നയത്തെയും തൊഴില്‍ സാധ്യതയും സംസ്‌കാര(ജീവിതമൂല്യം)വുമായും ബന്ധിപ്പിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസ നയം പരിഷ്‌കരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കാമോ.

= ആദ്യം ഇന്നത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തതന്നെ പരിഷ്‌കരിക്കണം. വിദ്യാഭ്യാസം തൊഴില്‍ദായകമായിരിക്കണമെന്നും അത് മികച്ച മനുഷ്യരെ സൃഷ്ടിക്കുന്നതായിരിക്കണമെന്നും എല്ലാ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളും തീരുമാനമെടുക്കണം. സ്വാതന്ത്ര്യാനന്തരം, നമ്മുടെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ നമ്മുടെ സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം വേണമെന്ന് നാം ആഗ്രഹിച്ചില്ല. ആ തരത്തില്‍ ചിലര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ല. ഏകാത്മമാനവ സമീപനത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥിതിയും ദിശയും സമ്പൂര്‍ണമായി പരിഷ്‌കരിക്കേണ്ടതുണ്ട്.

മികച്ച, പ്രചോദിപ്പിക്കുന്ന അദ്ധ്യാപകരെ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം വിദ്യാഭ്യാസ നയം. അധികാരത്തിലുള്ളവരുടെ ഇടപെടല്‍ വിദ്യാഭ്യാസരംഗത്ത് പരമാവധി കുറച്ചുകൊണ്ടുള്ളതാവണം ആ നയം. വിദ്യാഭ്യാസ നയം സത്യത്തില്‍ ആധാരിതമായിരിക്കണം; അത് പൗരന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാവണം. അത് നമുക്ക് മികച്ച മനുഷ്യരെ നല്‍കുന്നതാകണം.

വിദ്യാഭ്യാസം സ്‌കൂളില്‍ നിന്നും കുടുംബാന്തരീക്ഷത്തില്‍നിന്നും ലഭിക്കണം. ദീനദയാല്‍ജി സമാജകേന്ദ്രിത വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. നാം ആത്മാര്‍ത്ഥമായി ആ ദിശയില്‍ ചിന്തിക്കുകയും മുന്നേറുകയും ചെയ്യേണ്ടതുണ്ട്.

(ഓര്‍ഗനൈസറിനോട് കടപ്പാട്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.