Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണ്ണവും പണവും മുജീബിന്റെ കൈവശം; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:38 am IST
in Kasargod
കാസര്‍കോട്: കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും കൊള്ളയടിച്ച പകുതിയിലേറെ സ്വര്‍ണ്ണവും പണവും കേസിലെ മറ്റൊരു മുഖ്യ പ്രതിയായ ചൗക്കി സ്വദേശിയും ബന്തിയോട് താമസക്കാരനുമായ മുജീബി (26)ന്റെ കൈവശമാണെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് വിവരം ലഭിച്ചു. മുജീബിന്റെ കൂടെ ഉള്ളത് ബാങ്ക് കൊള്ളയില്‍ പങ്കെടുത്ത ആലപ്പുഴയിലെയും ഇടുക്കിയിലെയും രണ്ട് കഞ്ചാവ് കടത്തുകാരാണെന്നാണ് ലഭ്യമായ വിവരം. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്ന ഇവരുമായി മുജീബിനാണ് നേരിട്ട് ബന്ധമുണ്ടായിരുന്നത്. കൊള്ള സംഘത്തില്‍ പങ്കാളികളായ ഇവര്‍ മുജീബിനൊപ്പം പകുതി സ്വര്‍ണ്ണവും പണവുമായി മുങ്ങിയെന്നാണ് അന്വേഷമസംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. മുജീബിന്റെ കൂടെയുള്ള കഞ്ചാവ് കടത്തുകാരുടെ കൃത്യമായ വിവരങ്ങള്‍ പോലീസിന് ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍ ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുജീബിന്റെ മൊബൈല്‍ നമ്പറിലേക്ക് വന്നതും പോയതുമായ ഫോണ്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ചെങ്കിലും കഞ്ചാവ് കടത്തുകാരെ കുറിച്ചുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ല. മുജീബിന് ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉള്ളതിനാല്‍ മറ്റു നമ്പറുകള്‍ ഏതൊക്കെയാണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മുജീബിനെ ഒഴിവാക്കി ചിലപ്പോള്‍ കഞ്ചാവ് കടത്തു സംഘം സ്വര്‍ണ്ണവും പണവുമായി മുങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം കേന്ദ്രീകരിച്ച് പോലീസ് സംഘം മുജീബിനും കൂട്ടാളികള്‍ക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുജീബിന് കഞ്ചാവ് കടത്തുകാര്‍ക്ക് പുറമെ ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കേസിലെ ബാക്കി പ്രതികളെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. അതേസമയം കവര്‍ച്ചാ സംഘത്തില്‍ പെട്ട കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ രതീഷിനെ മലപ്പുറം പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ചൗക്കി അര്‍ജാല്‍ റോഡിലെ വാടക വീട്ടില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരീം എന്ന കീരി കരീമിനെയും പോലീസ് അന്വേഷിച്ചുവരികയാണ്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.