കോട്ടയം : വസ്തുവിന്റെ അളവ് ,അതിരുകള്‍ ,ഭൂരേഖ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം സര്‍വ്വേയുംഭൂരേഖയും വകുപ്പ് ജില്ലയില്‍ ഏര്‍പ്പെടുത്തി.ഇതിനായി തയ്യാറാക്കിയ ഡിജിറ്റലൈസേഷന്‍ സെന്ററിന്റേയും പുതുതായി നിര്‍മ്മിച്ച റീ-സര്‍വ്വേ അസി.ഡയറക്ടര്‍ ഓഫീസിന്റേയും ഉദ്ഘാടനം റവന്യു-കയര്‍ വകുപ്പു മന്ത്രി അടൂര്‍പ്രകാശ് നിര്‍വ്വഹിച്ചു. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും കൂടുതല്‍ ജീവനക്കാരെ ഇതിനായി ജില്ലയില്‍ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.ഭൂസര്‍വ്വേയില്‍ വിവരശേഖരണം കൃത്യമായി നടത്തണമെന്നും പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.കോട്ടയം റീ-സര്‍വ്വേ അസി.ഡയറക്ടര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ എന്‍.എസ്.ഹരിശ്ചന്ദ്രന്‍,ഏഡിഎം മോന്‍സി.പി.അലക്‌സാണ്ടര്‍, ഡെ.ഡയറക്ടര്‍ കെ.വിജയന്‍, എക്‌സി.എഞ്ചിനീയര്‍ റെജീന അഗസ്റ്റിന്‍,ഭൂമികേരളം പ്രോജക്ട് മാനേജര്‍ ബിനീഷ് ആന്റണിഎന്നിവര്‍ സംസാരിച്ചു.
















