Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തെക്കന്‍ ജില്ലകളിലെ ക്വാറിമാഫിയ ജില്ലയില്‍ പിടിമുറുക്കുന്നു പടയംകല്ല് ക്വാറിക്കെതിരെ സമരവുമായി പ്രദേശവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 09:36 pm IST
in Kasargod
കാസര്‍കോട്: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ തെക്കന്‍ കേരളത്തിലെ ഭൂരിഭാഗം വനപ്രദേശങ്ങളും ഉള്‍പ്പെട്ടതോടെ ക്വാറി മാഫിയ ജില്ലയില്‍ പിടിമുറുക്കാന്‍ തുടങ്ങി. കാസര്‍കോടുള്ള പല വന പ്രദേശങ്ങളും പരിസ്ഥിതി ലേല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തായതോടെയാണ് തെക്കുനിന്നുള്ള മാഫിയയുടെ കടന്ന് കയറ്റം വ്യാപിച്ചത്.
വനാതിര്‍ത്തിയോടു ചേര്‍ന്ന് ആരംഭിക്കാനൊരുങ്ങുന്ന ഖനന വ്യവസായ കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പടയംകല്ല് ചോലമല സംരക്ഷണസമിതി ഭാരവാഹികളായ  വാര്‍ഡംഗം ടി.പി.തമ്പാന്‍, ചോലമല സംരക്ഷണസമിതി രക്ഷാധികാരി പി.സുരേഷ്‌കുമാര്‍, സി.സുരേഷ്‌കുമാര്‍, എം.കുഞ്ഞമ്പു, സി.കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബളാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാലോം പടയംകല്ല് കുണ്ടുപ്പള്ളിയില്‍ പരിസ്ഥിതി ലോല വനമേഖലയുടെ രണ്ടരകിലോമീറ്ററോളം ഉള്‍ഭാഗത്തായുള്ള സര്‍വേ നമ്പര്‍ 146/4 എ2വില്‍പെട്ട കുണ്ടുപ്പള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 120 ഏക്കറോളം സ്ഥലത്താണ് കരിങ്കല്‍ ക്വാറിയും ക്രഷറും എം സാന്‍ഡ് യൂണിറ്റും പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്.
ചൈത്രവാഹിനി പുഴയുടെ പുഴയുടെ ഉത്ഭവസ്ഥാനത്തോടു ചേര്‍ന്ന് ഇതു സ്ഥിതി ചെയ്യുന്നത്. 500-600 അടിക്കുമേലെ ഉയരമുള്ള മൂന്നിലധികം വെള്ളചാട്ടങ്ങള്‍ ഇവിടെയുണ്ട്. ഈ വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതായാല്‍ മാലോം ചാല്‍ ഏറ്റവും സമീപഭാവിയില്‍ തന്നെ വറ്റിവരളും. പരിസരപ്രദേശങ്ങളിലെയും താഴ്‌വരകളിലെയും ആയിരക്കണക്കിനായ ജനങ്ങളുടെ കുടിവെള്ളത്തിനും കൃഷിയിടത്തിലേയ്‌ക്കുള്ള വെള്ളത്തിനും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുകയും ലഭ്യമാകുന്നത് മലിനമാവുകയും ചെയ്യും.
ബളാല്‍ പഞ്ചായത്തിലെ തന്നെ മുത്തപ്പന്‍മല ക്വാറി ഇതിനുദാഹരണമാണെന്നു സംരക്ഷണസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. 12 സെന്റില്‍ ആരംഭിച്ച കരിങ്കല്‍ ഖനനം 50 ഏക്കറില്‍ വ്യാപിച്ചപ്പോള്‍ 250 അടി താഴ്ചയുള്ള കുഴല്‍ കിണറിലെ വെള്ളം പോലും പാറയുടെ വിള്ളലിലൂടെ ഒലിച്ചിറങ്ങിയ വെടിമരുന്ന് കലര്‍ന്നതായിരുന്നു.
 1.60 കോടി രൂപ ചെലവിലാണു പദ്ധതി സ്ഥാപിക്കുന്നത്. 392.5 എച്ച്പി ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകളും ഇവയ്‌ക്കു വൈദ്യുതി ലഭിക്കുന്നതിനായി 500 കെവിഎ ജനറേറ്ററും വനത്തിന്റെ സ്വാഭാവികതയെ ഗുരുതരമായി ബാധിക്കും. പശ്ചിമഘട്ട മലനിരയിലെ പ്രധാന ആനത്താരയിലാണ് ക്രഷറിനുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് ഫില്ലറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 30 ഓളം ആനകള്‍ കൂട്ടമായി കുഞ്ഞുങ്ങളോടുകൂടി ചുറ്റിത്തിരിയുന്നത് നിത്യകാഴ്ചയാണ്. ഈ തോട്ടത്തിനത്തെ കൃഷിയും ഷെഡ്ഡും ക്വാറിയുടെ വെടിമരുന്ന് ശാലയുടെ സംരക്ഷണവേലിയും കാട്ടാനകള്‍ തകര്‍ത്ത നിലയിലാണ്.
ഈ ഖനനവ്യവസായം പ്രവര്‍ത്തനമാരംഭിച്ചാല്‍ ആനകൂട്ടങ്ങള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലിറങ്ങി വ്യാപകനാശം വിതയ്‌ക്കുമെന്നു ജനങ്ങള്‍ ഭയപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന കാട്ടുപോത്ത്, മാന്‍, പുള്ളിപ്പുലി, വരയാട് തുടങ്ങിയ വന്യജീവികളും ഇവിടെ ധാരാളമുണ്ട്. ഇവ കൂട്ടത്തോടെ നശിക്കാനും ഖനനവ്യവസായം കാരണമാകും. ആയിരം അടിക്കുമേലെ നില്‍ക്കുന്ന പാറകള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമ്പോള്‍ സമീപപ്രദേശത്തു സ്ഥിതിചെയ്യുന്ന പുഞ്ച എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ജീവന് ഇതു ഭീഷണിയാകും. 90% ആദിവാസി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണിത്.
30ഓളം ആദിവാസി കുടുംബങ്ങളിലായി 150ഓളം പേര്‍ ഇവിടെ താമസിക്കുന്നു. ക്രഷര്‍/ക്വാറി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതോടെ മറ്റു ക്വാറി പ്രദേശങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവര്‍ നരകയാതന അനുഭവിക്കേണ്ടി വരികയും നിസാരവിലയ്‌ക്കു സ്ഥലം ക്വാറി ഉടമയ്‌ക്കു വില്‍ക്കുകയും ചെയ്യേണ്ടിവരും.
 ഖനനവ്യാവസായ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ചോലമല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ക്വാറി പ്രദേശത്ത് ഈ മാസം അവസാനവാരം മുതല്‍ അനിശ്ചിതകാല സായാഹ്ന ധര്‍ണാസമരം ആരംഭിക്കാനുള്ള തയ്യറെടുപ്പിലാണ് പ്രദേശവാസികള്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.