കൊല്ലം: കൊല്ലം പോര്‍ട്ടിലേക്കുള്ള റോഡിന്റെ വികസനത്തിന് വേണ്ടി കൊച്ചുപിലാമൂട് പാലം മുതല്‍ ബീച്ച് വരെ സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടായിരുന്ന സ്ഥലം റവന്യൂ വകുപ്പ് ഏറ്റെടുത്ത് പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറി. അറുപതര സെന്റ് ഭൂമിയാണ് എട്ട് ഭൂഉടമകളില്‍ നിന്നും ഏറ്റെടുത്തത്.
ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി അംഗീകരിച്ച ഭൂഉടമകളുമായി ധാരണയിലെത്തിയ വിലയാണ് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത്. സ്ഥലത്തിന്റെ പ്രധാന്യം അനുസരിച്ച് 9.5 ലക്ഷവും 7.5 ലക്ഷവുമാണ് സെന്റിന് വില നല്‍കുന്നത്. കൂടാതെ കെട്ടിടത്തില്‍ വാണിജ്യസ്ഥാപനം നടത്തുന്ന വര്‍ക്കായി ഷാഫ്റ്റിങ് ചാര്‍ജ്ജും നഷ്ടപരിഹാരവും നല്‍കും. തൊഴിലാളികള്‍ക്ക് പ്രത്യേക നഷ്ടപരിഹാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്ന രണ്ട് വീടുകളും ഒഴിപ്പിച്ചിട്ടുണ്ട്. അവര്‍ക്കും നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഈ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ കോളേജ് ജംഗ്ഷനില്‍ നിന്നും ആര്‍ഒബി വഴി കൊച്ചുപിലാമൂട് ജംഗ്ഷനിലൂടെ വലിയ ചരക്കുവാഹനങ്ങള്‍ക്ക് പോര്‍ട്ടിലേക്കും വാടി വഴി ആല്‍ത്തറമൂട്ടിലേക്കും പോകുവാന്‍ കഴിയും. സ്ഥലമെറ്റെടുപ്പിന് പൊന്നുംവില സെപ്ഷ്യല്‍ തഹസില്‍ദാര്‍ ടി.ഉണ്ണികൃഷ്ണന്‍, ബി.ലിസ്സി, കമറുദ്ദീന്‍, വല്‍സാജോണ്‍, വിശ്വേശ്വരന്‍പിള്ള, ശ്യാം, പോര്‍ട്ട് ഓഫീസര്‍ കുര്യാക്കോസ്, കെ.വി.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
















