മഞ്ചേരി: തപസ്യ മഞ്ചേരി സമിതിയുടെ ആഭിമുഖ്യത്തില്‍ വിജയദശമിയോടനുബന്ധിച്ച് വിദ്യാരംഭവും കലോത്സവും സംഘടിപ്പിക്കുന്നു. മഞ്ചേരി കോട്ടുപ്പറ്റ വേട്ടേക്കരന്‍ ക്ഷേത്രത്തിലാണ് പരിപാടി. സംഗീത-നൃത്ത കലകളുടെ അര്‍ച്ചനയും നടക്കും. പതിവിന് വിപരീതമായി പൂജവെയ്‌പ്പ് നാല് ദിവസമുള്ളതിനാല്‍ ഒക്‌ടോബര്‍ 21നും പൊതുഅവധി നല്‍കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഡോ.സി.വി.സത്യനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. പി.മുരളീധരന്‍, എം.പി.കൃഷ്ണന്‍കുട്ടി, വാഹിനി നന്ദകുമാര്‍, മാധവന്‍ ചീരക്കുഴി, കെ.കൃഷ്ണകുമാര്‍, രാമചന്ദ്രന്‍ പാണ്ടിക്കാട്, എന്നിവര്‍ സംസാരിച്ചു.
















