Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പ്രതിലോമ മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ സജീവമെന്ന് മാധ്യമസെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 10:31 pm IST
in Kasargod
കാസര്‍കോട്: ആവശ്യങ്ങള്‍ മുഴുവന്‍ നിരാകരിച്ച സമരം അത്യുജ്വല വിജയമെന്നും രണ്ടിലൊന്ന് നേടിയെടുത്ത സമരം മുഴുവന്‍ പരാജയമെന്നും വാഴ്‌ത്തുന്ന പ്രതിലോമ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ സജീവമാകുന്നുവെന്ന് മാധ്യമസെമിനാര്‍ ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമൂഹം, വിപണി, മാധ്യമം എന്ന സെമിനാറിലാണ് മാധ്യമപ്രവര്‍ത്തനത്തിലെ പ്രതിലോമ ചിന്തകള്‍ പങ്കുവെയ്‌ക്കപ്പെട്ടത്.
മൂന്നാര്‍ സമരം അത്യുജ്വല വിജയമെന്ന് മാധ്യമങ്ങളെല്ലാം വാഴ്‌ത്തി. എന്നാല്‍ 20 ശതമാനമുണ്ടായിരുന്ന ബോണസ് പരിധി 8.31 ശതമാനമായി താഴ്‌ത്തുകയായിരുന്നു ഫലത്തില്‍ ഉണ്ടായതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.ഗൗരിദാസന്‍ നായര്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ചതായി പറയുന്ന 20 ശതമാനം ബോണസ് എന്നു പറയുന്നത് എക്‌സ്‌ഗ്രേഷ്യ കൂടി കൂട്ടിയതാണ്. അടുത്ത വര്‍ഷത്തെ ബോണസ് ചര്‍ച്ചയില്‍ 8.31 ശതമാനം അടിസ്ഥാനമാക്കിയായിരിക്കും മുതലാളിമാര്‍ വിലപേശുന്നത്. ഇക്കാര്യം വെളിപ്പെടുത്താനാകാത്ത മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. വാര്‍ത്തയെന്നത് നിര്‍ദോഷമായി ലഭിക്കുന്ന ഒന്നല്ല. അനുഭൂതികളുടെ വര്‍ണം കൂടി ഉള്‍പ്പെടുത്തി തിരിച്ചറിയാനാകാത്ത വിധം പൊതിഞ്ഞുകെട്ടിയാണ് പുറത്തെത്തുന്നത്. വാര്‍പ്പു മാതൃകകളിലും ചടങ്ങുകളിലും ജനതയെ തളച്ചിടാനാണ് മാധ്യമ മൂലധനം എക്കാലത്തും ശ്രദ്ധിക്കുന്നതെന്നും സംവാദം നിയന്ത്രിച്ച ഗൗരിദാസന്‍ നായര്‍ പറഞ്ഞു.
മൂന്നാറില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയാന്‍ കഴിയാതിരിക്കുന്ന പ്രതിലോമ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം കൂടിയാണിതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പി.എം.മനോജ് പറഞ്ഞു. തൊഴിലാളി ബോണസില്‍ 11 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതിനുവഴിതെളിച്ച സമരം അത്യുജ്വലമെന്നും രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്നുനേടിയെടുത്ത സെക്രട്ടറിയറ്റ് ഉപരോധം അമ്പേ പരാജയമെന്നും പ്രചരിപ്പിക്കുന്ന പ്രതിലോമ മാധ്യമ പ്രവര്‍ത്തനത്തിന് മൂലധന തല്‍പര്യവുമായി വലിയ ബന്ധമില്ല. പ്രതിലോമ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രചാരണം മാത്രമാണ് ഇവര്‍ സംഘടിപ്പിക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന പരിമിതമായ സ്വാതന്ത്ര്യം പോലും ദുരുപയോഗിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് ഇവിടെ നടക്കുതെന്ന് പി.എം.മനോജ് പറഞ്ഞു.
മാധ്യമങ്ങളുടെ വിപണിയുടെ ബന്ധം ഇഴപിരിക്കാനാനാവാത്തതാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം നവമാധ്യമങ്ങളുടെ സജീവമായ കടന്നുവരവ് മൂലധന താല്‍പര്യത്തെ ചെറുക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണിയും മാധ്യമങ്ങളും തമ്മിലുള്ള വേഴ്ചയില്‍ സമൂഹത്തിന് പ്രാധാന്യം ഇല്ലാതായിരിക്കുയാണെന്ന് മാധ്യമ പ്രവര്‍ത്തകനായ എന്‍.പി.ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂഖണ്ഡങ്ങളില്‍ നിന്നും പരക്കെ സഞ്ചരിക്കുന്ന സ്വത്വം കൂടിയാണ് മൂലധനം. മാധ്യമപ്രവര്‍ത്തനം ഷോബിസിനസ്സിലേക്ക് മാറ്റിയതും അത്തരം മൂലധന താല്‍പര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകന്‍ ടി.പി.ചെറൂപ്പ, പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പ്രേംനാഥ്, ജനറല്‍സെക്രട്ടറി എന്‍.പത്മനാഭന്‍, സി.നാരായണന്‍, എം.ഒ.വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സണ്ണി ജോസഫ് സ്വാഗതവും വിനോദ് പായം നന്ദിയും പറഞ്ഞു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.