Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിജയത്തിന്റെ വഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 06:36 pm IST
inLifestyle

സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മാതൃസ്പര്‍ശമുള്ള സമീപനത്തിലൂടെ രോഷിനി ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ കുട്ടികള്‍ കലാലയത്തിന് തിരിച്ചു നല്‍കിയത് തുടര്‍ച്ചയായി നൂറ് മേനി വിജയം. തൃശ്ശുര്‍ ജില്ലയിലെ വാടാനപ്പിള്ളി തൃത്തല്ലുര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വിഎച്ച്എസ്എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി.രോഷിനി ടീച്ചറെ തേടി വന്നത് 2015-2016 വര്‍ഷത്തെ, മികച്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും.

വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തിലെ വ്യത്യസ്ഥതയും സഹപ്രവര്‍ത്തകരുടെ കൂട്ടായ്‌മയും മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ സാമ്പത്തികമടക്കമുള്ള സഹായവും വിദ്യാലയത്തെ മുന്‍നിരയിലെത്തിക്കാന്‍ സഹായകമായി എന്ന് ടീച്ചര്‍ പറയുന്നു. റാങ്ക് സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് സ്ഥിരമായി റാങ്കുകള്‍ വാരിക്കൂട്ടിയിരുന്നു എന്നതുതന്നെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ സാക്ഷിപത്രമാണ്.

മദ്യം, മയക്കുമരുന്ന്, മൊബൈല്‍ ദുരുപയോഗം, പ്രണയം, തുടങ്ങി ടീനേജുകാര്‍ വേഗത്തില്‍ വന്നുവീഴാന്‍ സാധ്യതയുള്ള കുരുക്കുകള്‍ കണ്ടു പിടിക്കാനും അവരെ തെറ്റു പറഞ്ഞു മനസ്സിലാക്കി നേര്‍വഴി നടത്താന്‍ അധ്യാപകരുടെ ശക്തമായ ഇടപെടലുകള്‍ അനിവാര്യമായ ഇന്നത്തെക്കാലത്ത് രോഷിനി ടീച്ചര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍  മാതൃകാപരവും അനുകരണീയവുമാണ്.

അധ്യയനവര്‍ഷത്തിലെ ആദ്യപകുതിയില്‍ തന്നെ പഠനനിലവാരം കുറഞ്ഞ കുട്ടികളെ കണ്ടുപിടിക്കുകയും അവര്‍ക്കു വേണ്ടി രാത്രി 8 മണിവരെ നീളുന്ന നിശാക്ലാസ് സംഘടിപ്പിക്കുകയും അവരെ വിജയനിലവാരത്തിലെത്തിക്കാനും രോഷിനി ടീച്ചര്‍ നടത്തിയ ശ്രമങ്ങള്‍ വിജയോദാഹരണങ്ങളാണ്.  2007 മുതല്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് കഴിഞ്ഞു.

15 വര്‍ഷമായി അക്കാദമിക്ക് ഹെഡ്ഡായിരുന്ന രോഷിനി ടീച്ചര്‍ കഴിഞ്ഞ 4 വര്‍ഷമായി പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുന്നു.എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ പ്രീഡിഗ്രീ കഴിഞ്ഞശേഷം തൃപ്പൂണിത്തുറ എന്‍എസ്എസ് കോളേജില്‍ നിന്നും ബികോമും എംകോമും നേടി. അതിനുശേഷം കമ്പനി സെക്രട്ടറി കോഴ്‌സ് ഇന്റര്‍ പാസ്സായി. കൊമേഴ്‌സ് ഐച്ഛിക വിഷയമായി ബിഎഡ് കോഴ്‌സ് ആദ്യമായി തുടങ്ങിയ വര്‍ഷം ആലപ്പുഴ ആര്യാട് ബിഎഡ് സെന്ററില്‍ നിന്നും ബിഎഡ് പാസ്സായാണ് രോഷിനി ടീച്ചര്‍, അധ്യാപന രംഗത്തേക്ക് കടന്നു വരുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകവും വസ്ത്രവും, വിദ്യാര്‍ത്ഥിയുടെ, മാരക രോഗം പിടിപെട്ട രക്ഷിതാവിന് ചികില്‍സാസഹായം നല്‍കിയും ഒരു വിദ്യാര്‍ത്ഥിയുടെ വീട് കത്തി നശിച്ചപ്പോള്‍ പകരം വീട് പണിതു കൊടുക്കാനുള്ള നേതൃത്വ നിരയിലും രോഷിനി ടീച്ചര്‍ ഉണ്ടായിരുന്നു.

വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് യൂണിറ്റാണ് സ്‌കൂളിന്റെ മറ്റൊരു സവിശേഷത.  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, സ്‌കൂളിലെ ജൈവ പച്ചക്കറിത്തോട്ടം, ഇക്കോ ക്ലബ്ബ്, ശലഭോദ്യാനം എന്നിവയെല്ലാം കുട്ടികളുടെ ഈ പ്രിയപ്പെട്ട ടീച്ചറിന്റെ  വിശാലമായ കാഴ്‌ച്ചപ്പാടിന് ഉദാഹരണങ്ങളാണ്

സ്‌പൈസസ് ബോര്‍ഡില്‍ നിന്നും സെക്ഷന്‍ ഓഫീസറായി റിട്ടയര്‍ ചെയ്ത ജയന്‍ പുതിയേടത്താണ് ടീച്ചറിന്റെ  ജിവിത പങ്കാളി. രണ്ടു പെണ്‍കുട്ടികള്‍. ആതിര എന്‍ടിപിസിയില്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നു.  അനുപമ എംടെക്ക് കഴിഞ്ഞ് പിഎച്ച്ഡി ചെയ്യുന്നു.

തനിക്കു ലഭിച്ച അംഗികാരങ്ങളെല്ലാം സര്‍വേശ്വരനു സമര്‍പ്പിക്കുന്ന ടീച്ചര്‍ തികഞ്ഞ സായി ഭക്തയാണ്. ദിവസേനയുള്ള പ്രാര്‍ത്ഥന മുടക്കാറില്ല. ഇൗശ്വര പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ആനന്ദവും ആശ്വാസവും കൂടുതല്‍ കര്‍മ്മ നിരതയാകാന്‍ അവര്‍ക്കു കരുത്തു നല്‍കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.