Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നഷ്ടസുഗന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 05:52 pm IST
inLifestyle

മോഹിനീഭാവത്തില്‍ ഓരോ പദമാടുമ്പോഴും അതിന്റെ വശ്യതയില്‍ കലയുടെ കളിയരങ്ങും നിളയും ആ നര്‍ത്തകിയെ ആദരവോടെ, അതിലേറെ സ്‌നേഹത്തോടെയും വിസ്മയത്തോടെയും നോക്കി നിന്നു. മോഹിനിയാട്ടം മോഹിപ്പിക്കുന്നതാകണമെന്ന് വിശ്വസിച്ച് അതിലേക്ക് സര്‍വവും സമര്‍പ്പിച്ച് ഒരു ജന്മം കൊണ്ട് ജന്മജന്മാന്തരങ്ങളുടെ പുണ്യം നേടിയ നര്‍ത്തകിയായിരുന്നു കലാമണ്ഡലം സത്യഭാമ. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ പ്രിയപ്പെട്ട സത്യഭാമടീച്ചര്‍. കലയുടെ ചന്ദന സുഗന്ധമുള്ള ചെറുതുരുത്തി കലാമണ്ഡലത്തിലെ മോഹിനിയാട്ടത്തിന്റെ പോറ്റമ്മയായിരുന്നു കഴിഞ്ഞ ദിവസം കലാകേരളത്തോട് വിടപറഞ്ഞ  കലാണ്ഡലം സത്യഭാമ. നിളയുടെ കുഞ്ഞോളങ്ങള്‍ക്ക് പോലും ആ പദനിസ്വനമറിയാമായിരുന്നു.

മോഹിനിയാട്ടമെന്നത് സത്യഭാമയ്‌ക്ക് ജീവവായുവായിരുന്നു. പതിറ്റാണ്ടുകളോളം ആയിരക്കണക്കിന് വേദികളില്‍ മോഹിനിയാട്ടത്തിന്റെ ലാസ്യ ഭംഗി അവതരിപ്പിക്കുമ്പോഴും പരീക്ഷണങ്ങള്‍ നടത്തുമ്പോഴും ഒരിക്കല്‍ പോലും തനിമ നഷ്ടപ്പെടാതിരിക്കാന്‍ സത്യഭാമ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ മോഹിനിയാട്ടത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി പുതിയ അടവുകളും മുദ്രകളും ഉണ്ടാക്കി രംഗത്ത് അവതരിപ്പിച്ചപ്പോള്‍ ഒരു കോണില്‍ നിന്നുപോലും വിമര്‍ശനമോ അപസ്വരമോ ഉയര്‍ന്നില്ല. അതുമാത്രം മതി മോഹിനിയാട്ടമെന്ന കേരളത്തിന്റെ തനതു കലാരൂപത്തെ സത്യഭാമ എത്രത്തോളം ഉള്‍കൊണ്ടാണ്  ഒരോ മാറ്റവും വരുത്തിയതെന്ന് മനസിലാക്കാന്‍.

അവഗണനയില്‍പ്പെട്ട മോഹിനിയാട്ടത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മഹാകവി വള്ളത്തോള്‍ നടത്തിയ പരിശ്രമങ്ങളിലെ ഒരു കണ്ണിയായിരുന്നു സത്യഭാമ. ഈ കലാരൂപത്തിന്റെ അടവുകളും അഭിനയവും രണ്ട് ധ്രുവങ്ങളിലുടെയാണ് നീങ്ങിയിരുന്നത്. ഇതിനെ ഒരേ രൂപത്തിലാക്കാന്‍ സത്യഭാമയ്‌ക്ക് സാധിച്ചു. മറ്റ് കലാരൂപങ്ങള്‍ക്ക് ഒപ്പം കിടപിടിയ്‌ക്കുന്ന തരത്തിലേക്ക് മോഹിനിയാട്ടത്തെ എത്തിക്കാന്‍ സത്യഭാമയിലൂടെ സാധിച്ചു. പഴയന്നൂര്‍ ചിന്നമ്മുവിന്റെ ശിക്ഷണത്തില്‍ മോഹനിയാട്ടത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും  സ്വായത്തമാക്കിയ സത്യഭാമ തന്റെ അറിവ് കലാമണ്ഡലത്തിലെത്തിയ എണ്ണമറ്റ ശിക്ഷ്യഗണങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതില്‍ അവര്‍ കാണിച്ച താല്‍പര്യം എക്കാലവും സ്മരിക്കപ്പെടുമെന്ന് തീര്‍ച്ച.

മോഹിനിയാട്ടത്തോടൊപ്പം ഭരതനാട്യത്തിലും സത്യഭാമ തന്റെ മികവ് കലാകേരളത്തിന് മുന്നില്‍ അവതരിപ്പിച്ചു. ധന്യാസി, കല്ല്യാണി രാഗങ്ങളിലുള്ള വര്‍ണ്ണങ്ങള്‍ക്ക് പുറമേ സ്വാതിതിരുനാളിന്റെ സുമസായക എന്ന പദവര്‍ണ്ണത്തിനും ദൃശ്യാഖ്യാനം നല്‍കുന്നതിലും സത്യഭാമ വിജയിച്ചു. മോഹിനിയാട്ടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ  നാല്‍പതോളം അടവുകളാണ് അവര്‍ ചിട്ടപ്പെടുത്തിയത്. നൃത്തതിന് അവര്‍ നല്‍കിയ സംഭാവനയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൃത്തനാട്യ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഒരവാര്‍ഡ് ലഭിക്കുന്ന ആദ്യ കലാകാരിയെന്ന ബഹുമതിയും സത്യഭാമയ്‌ക്ക് സ്വന്തം. ‘മോഹിനിയാട്ടം ചരിത്രം, സിദ്ധാന്തം, പ്രയോഗം’ എന്ന പുസ്തകം കലാവിദ്യാര്‍ത്ഥികള്‍ക്ക് ഒരു പഞ്ചാംഗമാണ്. മോഹിനിയാട്ട ശൈലിയില്‍ കണ്ണകി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങളും അവര്‍ ഒരുക്കി.

കലാമണ്ഡലത്തില്‍ പഠിച്ച്, വളര്‍ന്ന് അവിടെത്തന്നെ അധ്യാപികയായി എത്തിയ സത്യഭാമ നൃത്ത വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് മോഹിനിയാട്ടത്തിലെ ഇനങ്ങള്‍ വികസിപ്പിക്കുന്നതിനും മണിക്കൂറുകള്‍ നീളുന്ന  നൃത്തപരിപാടികള്‍ക്ക് രൂപം നല്‍ക്കുന്നതിനാണ്  പ്രാമുഖ്യം നല്‍കിയത്. മഹാകവിയുടെ സാമൂഹ്യപ്രാധാന്യമുള്ള പലകവിതകളും ‘നാഗില’ തുടങ്ങിയ പ്രസിദ്ധ കൃതികളും അവര്‍ നൃത്തരൂപത്തില്‍ സംവിധാനം ചെയ്തു. മോഹിനിയാട്ടത്തിന്റേയും ഭരതനാട്യത്തിന്റേയും സങ്കരമാര്‍ഗങ്ങളും അവര്‍ ഇതിനായി തെരഞ്ഞെടുത്തു.

ഈ നൃത്തവിസ്മയത്തിന്റെ വിടപറയല്‍ കലാകേരളത്തിന് തീരാനഷ്ടമാണെങ്കിലും അവര്‍ നല്‍കിയ സംഭാവന ഒരിക്കലും വിസ്മരിക്കാന്‍ മലയാള നാടിന് സാധിക്കില്ല. മഹാകവിയുടെ കൈയൊപ്പുപതിഞ്ഞ ഈ കലാമണ്ഡലവും കാലങ്ങള്‍ ഒഴുകിപ്പരന്ന ഈ നിളാതീരവും വിട്ട് സത്യഭാമ ടീച്ചര്‍ക്കെവിടേയ്‌ക്കും പോകാനാകില്ല. അരങ്ങുകളെയെല്ലാം മോഹിപ്പിച്ച ആ അനുഗ്രഹീത കലാകാരിയുടെ നിശ്ചലശരീരം നിളാതീരത്തെ ശാന്തിതീരത്തൊരുക്കിയ ചിതയിലെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അത് സത്യഭാമടീച്ചറുടെ ജീവിതത്തിന്റെ പൂര്‍ണ്ണവിരാമമായിരുന്നില്ല. കലാമണ്ഡലത്തിലെ വരും തലമുറകള്‍ പദങ്ങളാടുന്നതും ചുവടുകള്‍ വയ്‌ക്കുന്നതും മുദ്രകളാല്‍ മോഹിപ്പിക്കുന്നതും മോഹിനിയാട്ടത്തിന്റെ മേന്മ ഇനിയുമിനിയും ഉയരുന്നതും ഒരു വിളിപ്പാടകലെ ഈ ശാന്തിതീരത്തു നിന്ന് സത്യഭാമ ടീച്ചര്‍  കാണും…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.