ബാലുശ്ശേരി: സംസ്ഥാ നപാതയില്‍ ഉണ്ണികുളം ജിയുപി സ്‌കൂളിനുമുന്നില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയ്‌ക്കുപിന്നില്‍ സ്വകാര്യബസിടിച്ച് ആറ് കുട്ടികള്‍ക്കും ഓട്ടോ ഡ്രൈ വര്‍ക്കും പരിക്ക്. പരിക്കേറ്റ ഉണ്ണികുളം ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എസ്റ്റേറ്റ് മുക്ക് കരിന്തോറച്ചാലില്‍ പട്ടി കവര്‍ഗ്ഗ കോളനിയിലെ ഷൈ ജുവിന്റെ മക്കളായ സാരംഗ് (എട്ട്), ശ്രീനന്ദ (ആറ്), ബിജു വിന്റെ മകള്‍ സാന്ദ്ര (ഒന്‍പ ത്), സുജേഷിന്റെ മകള്‍ ദേവതീര്‍ത്ഥ (ഏഴ്), ജിജിത്തി ന്റെ മകള്‍ വൈഗകൃഷ്ണ (ആറ്), രജീഷിന്റെ മകന്‍ അനുരഞ്ജ് (ആറ്) എന്നി വരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും ഓട്ടോ ഡ്രൈവര്‍ മുപ്പറ്റച്ചാലില്‍ മോ ഹനന്‍ (52)നെ മൊട ക്കല്ലൂരിര്‍ മെഡിക്കല്‍ കോളേജ് ആശു പത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടര യോടെയാണ് സംഭവം. സ്‌കൂ ളിലേക്ക് വരികയാ യിരുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ കൊയിലാണ്ടിയി ലേക്ക് പോകുന്ന എ.ബിടി ബസ് ഇടിച്ചതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുക യായി രുന്നു. ഓട്ടോയുടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കുട്ടിക ളുടെ പരിക്ക് ഗുരുതരമല്ല.
















